ആധാർ സേവനങ്ങളിൽ പരാതിയുണ്ടോ? പരിഹാരമുണ്ട്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

Published : May 15, 2025, 05:36 PM IST
ആധാർ സേവനങ്ങളിൽ പരാതിയുണ്ടോ? പരിഹാരമുണ്ട്; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം

Synopsis

ആധാറില്‍ പേര് ചേര്‍ക്കുന്നതും വിവരം പുതുക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാവിധ സേവനങ്ങളുമായി ബന്ധപ്പെട്ട പൗരന്മാരുടെ പരാതികള്‍ പരിഹരിക്കുന്നതിനു വേണ്ടി ബഹുതല സംവിധാനങ്ങളാണ് യുഐഡിഎഐ സജ്ജമാക്കിയിട്ടുള്ളത്

ധാർ കാർഡ് എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും സുപ്രധാന രേഖകളിൽ ഒന്നാണ്. തിരിച്ചറിയൽ രേഖയായി ആധാർ പ്രധാനമായും ഉപയോഗിക്കപ്പെടുന്നുണ്ട്. സർക്കാർ സേവങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ ഇപ്പോൾ കുട്ടികൾക്ക് മുതൽ മുതിർന്ന പൗരന്മാർക്ക് വരെ ആധാർ ആവശ്യമാണ്. ഏതൊരു സാമ്പത്തിക സേവനങ്ങളും ഇന്നു ലഭ്യമാകുന്നതിനുള്ള ഏറ്റവും നിര്‍ണായകമായ 12 അക്ക തിരിച്ചറിയല്‍ രേഖ കൂടിയാണിത്. അതിനാല്‍ തന്നെ ആധാറിലെ വിവരങ്ങള്‍ കൃത്യവും വ്യക്തവുമായിരിക്കേണ്ടത് അത്യാവശ്യവുമാണ്.

അതേസമയം 10 വര്‍ഷങ്ങള്‍ക്ക് മുമ്പെ ആധാര്‍ കാര്‍ഡ് എടുത്തവരും പിന്നീട് ഇതുവരെയുള്ള കാലയളവിനിടെ പ്രമാണരേഖകള്‍ പുതുക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ക്ക് ആവശ്യമെങ്കില്‍ അവരുടെ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണെന്ന് ആധാര്‍ സേവനങ്ങളുടെ അധികാരിയായ 'യുഐഡിഎഐ' ഓര്‍മപ്പെടുത്തുന്നു. ആധാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാവിധ പരാതികളും നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ നടപടികള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്.

എങ്ങനെ പരാതി നല്‍കാം?

സ്റ്റെപ് 1: https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
സ്റ്റെപ് 2: 'File a Complaint' എന്നതില്‍ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3: പേര്, ഫോണ്‍ നമ്പര്‍, സംസ്ഥാനം തുടങ്ങിയ വിവരങ്ങള്‍ നല്‍കുക
സ്റ്റെപ് 4: ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും 'Type of Complaint' തെരഞ്ഞെടുക്കുക
>> ആധാര്‍ ലൈറ്റര്‍/ പിവിസി സ്റ്റാറ്റസ്
>> ഓഥന്റിക്കേഷനിലെ തടസം
>> അഗംത്വം എടുക്കുന്നതിലെ പ്രശ്‌നം
>> ഓപറേറ്റര്‍/ എന്റോള്‍മെന്റ് ഏജന്‍സി
>> പോര്‍ട്ടല്‍/ അപേക്ഷയിലെ പ്രശ്‌നം
>> അപ്‌ഡേറ്റ് ചെയ്യാനുള്ള തടസം
സ്റ്റെപ് 5: പരാതിയുടെ സ്വഭാവമനുസരിച്ച്, 'Category Type' തെരഞ്ഞെടുക്കുക
സ്റ്റെപ് 6: കാപ്ച്ച കോഡ് നല്‍കുക & Next-ല്‍ ക്ലിക്ക് ചെയ്യുക & തുടര്‍ന്ന് Submit നല്‍കുക
(അപ്പോള്‍ ലഭിക്കുന്ന കംപ്ലെയിന്റ് നമ്പര്‍ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ക്കായി കുറിച്ചുവെയ്ക്കുക)

ആധാറില്‍ പേര് ചേര്‍ക്കുന്നതും വിവരം പുതുക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാവിധ സേവനങ്ങളുമായി ബന്ധപ്പെട്ട പൗരന്മാരുടെ പരാതികള്‍ പരിഹരിക്കുന്നതിനു വേണ്ടി ബഹുതല സംവിധാനങ്ങളാണ് യുഐഡിഎഐ സജ്ജമാക്കിയിട്ടുള്ളത്. ഫോണ്‍, ഇ-മെയില്‍, ചാറ്റ്, വെബ്‌സൈറ്റ് മുഖേനയോ ഏതൊരാള്‍ക്കും യുഐഡിഎഐയുമായി ബന്ധപ്പെടാനാകും. അതേസമയം തടസരഹിതമായ സേവനം അതിവേഗം ലഭിക്കുന്നതിന്, പരാതി നല്‍കുന്ന വേളയില്‍ ഇഐഡി, യുആര്‍എന്‍ അല്ലെങ്കില്‍ എസ്ആര്‍എന്‍ നമ്പറുകള്‍ കൈവശം വെയ്‌ക്കേണ്ടത് ശ്രദ്ധിക്കുക.

പരാതി നല്‍കാനുള്ള മറ്റ് മാര്‍ഗങ്ങള്‍

>> ടോള്‍-ഫ്രീ നമ്പറായ 1947-ലേക്ക് നേരിട്ട് വിളിച്ചും പരാതി നല്‍കാം. എക്‌സിക്യൂട്ടിവിന്റെ വ്യക്തിഗത സേവനവും ഐവിആര്‍എസ് അടിസ്ഥാനമാക്കിയുള്ള സ്വയംസേവന സമ്പ്രദായവും ഇവിടെയുണ്ട്. 12 ഭാഷകളില്‍ ഉപയോക്താക്കള്‍ക്ക് മറുപടി ലഭ്യമാക്കിയിട്ടുണ്ട്.

>> എന്റോള്‍മെന്റ് പരിശോധന, സ്റ്റാറ്റസ്, രേഖാ നിര്‍ണയത്തിനു ശേഷം ഇഐഡി ഉപയോഗപ്പെടുത്തി ആധാര്‍ നമ്പര്‍ അറിയുന്നതിനായി, പരാതി നല്‍കിയതിലെ നടപടികളുടെ പുരോഗതി അറിയുന്നതിനും ടോള്‍-ഫ്രീ നമ്പര്‍ മുഖേനയുള്ള ഐവിആര്‍എസിലെ സ്വയംസേവന സമ്പ്രദായത്തില്‍ സാധ്യമാണ്.

>> യുഐഡിഎഐ വെബ്‌സൈറ്റിന്റെ ഹോംപേജിലൂടെയും റെസിഡന്റ് പോര്‍ട്ടലിലൂടെയും താഴെ വലതു വശത്ത് ക്ലിക്ക് ചെയ്താല്‍ ചാറ്റ്‌ബോട്ട് ഉപയോഗപ്പെടുത്തിയും പരാതി നല്‍കാനാകും. 'Ask Aadhar' എന്ന് നീലനിറത്തില്‍ നല്‍കിയിട്ടുള്ള ഐക്കണില്‍ ചാറ്റ്‌ബോട്ടിന്റെ സേവനം ലഭ്യമാണ്. ഇതിലൂടെ ഹിന്ദിയിലും ഇംഗ്ലീഷിലുമായി അതിവേഗത്തിലുള്ള ഓട്ടമേറ്റഡ് ഉത്തരം ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?