റിസ്ക് എടുക്കണ്ട! പണം ബാങ്കിലിടണോ അതോ പോസ്റ്റ് ഓഫീസിലോ? ഉയർന്ന ലാഭം നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Sep 14, 2026, 10:37 AM IST
indian currency

Synopsis

ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളേക്കാൾ ഉയർന്ന പലിശ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ നൽകുന്നു. അടിയന്തര ആവശ്യങ്ങൾക്ക് ബാങ്ക് എഫ്‌ഡികൾ മികച്ചതാണെങ്കിലും, ദീർഘകാല നിക്ഷേപത്തിലൂടെ കൂടുതൽ ലാഭം നേടാൻ പോസ്റ്റ് ഓഫീസ് പദ്ധതികൾ സഹായിക്കും. അതിനാൽ, രണ്ടും ചേർന്നുള്ള ഒരു നിക്ഷേപ രീതിയാണ് ഏറ്റവും ഉചിതം.

ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളും തമ്മിലുള്ള വ്യത്യാസങ്ങളും, ഓരോ പദ്ധതിയുടെയും സവിശേഷതകളും താഴെ വിശദമായി നൽകുന്നു.

പെട്ടെന്ന് കുറച്ചധികം പണം കയ്യിൽ വന്നാൽ, അത് നിക്ഷേപമാക്കുകയാണ് ലക്ഷ്യമെങ്കിൽ നമ്മൾ ആദ്യം ആലോചിക്കുക പണം സ്ഥിര നിക്ഷേപമാക്കാം എന്നാണ്. അതിന് എസ് ബി ഐ പോലുള്ള പ്രമുഖ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളതും. എന്നാൽ എസ്‌ബിഐ പോലെയുള്ള പ്രമുഖ ബാങ്കുകളേക്കാൾ ഉയർന്ന പലിശ നിരക്കാണ് ഇപ്പോൾ പോസ്റ്റ് ഓഫീസ് നൽകുന്നത്.

പലിശ നിരക്കിലെ വ്യത്യാസം നോക്കാം. ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക് പോസ്റ്റ് ഓഫീസ് 6.90% പലിശ നൽകുമ്പോൾ, എസ്‌ബിഐ നൽകുന്നത് 6.25% മാത്രമാണ്. അതായത് സാധാരണ നിക്ഷേപകർക്ക് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിന്മേൽ 0.65% കൂടുതൽ ലാഭം ലഭിക്കും. അതേ സമയം, രണ്ടും പൂർണമായും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളാണ്. പോസ്റ്റ് ഓഫീസ് കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും, എസ്‌ബിഐ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുമാണ്.

നിക്ഷേപകർ എങ്ങനെ തീരുമാനം എടുക്കണം?

ലിക്വിഡിറ്റി (എളുപ്പത്തിൽ പണം ലഭ്യമാകൽ): അടിയന്തര ആവശ്യങ്ങൾക്ക് പണം വേണമെന്നുണ്ടെങ്കിൽ ബാങ്ക് എഫ്‌ഡികളാണ് കൂടുതൽ അനുയോജ്യം. മൊബൈൽ ആപ്പുകൾ വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ മിനിറ്റുകൾക്കുള്ളിൽ ബാങ്ക് എഫ്‌ഡി ക്യാൻസൽ ചെയ്ത് പണം അക്കൗണ്ടിലെത്തിക്കാൻ സാധിക്കും.

ദീർഘകാല നിക്ഷേപം: അടുത്ത 1 മുതൽ 5 വർഷത്തേക്ക് പണത്തിന്റെ അടിയന്തര ആവശ്യമില്ലാത്തവർക്ക് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റോ എസ് സി എസ് എസ് പദ്ധതിയോ തിരഞ്ഞെടുക്കാം.

ഇനി, കുറച്ച് വലിയ തുകയാണ് കയ്യിലുള്ളതെങ്കിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള പണം ബാങ്ക് അക്കൗണ്ടിലോ ബാങ്ക് എഫ്‌ഡിയിലോ സൂക്ഷിക്കുകയും, ബാക്കി തുക ഉയർന്ന പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് പദ്ധതികളിൽ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് ഏറ്റവും ലാഭകരമായ രീതി.

PREV
Read more Articles on
click me!

Recommended Stories

കീശ കീറുന്നത് മൊത്തം ശനിയും ഞായറും! വാരാന്ത്യങ്ങളിൽ പണം വാരിയെറിഞ്ഞ് നഗരവാസികൾ
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം