വിമാനയാത്ര നടത്തുന്നവരാണോ? ഈ ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ ഫ്രീയായി ലേഞ്ച് ഉപയോ​ഗിക്കാം

Published : Jun 22, 2025, 11:57 PM IST
ICICI Bank credit card rules

Synopsis

എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം നല്‍കുന്ന ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

തിവായി വിമാനയാത്ര ചെയ്യുന്നവരാണോ നിങ്ങള്‍ .. സ്വാഭാവികമായും എയര്‍പോര്‍ട്ടുകളില്‍ ധാരാളം സമയം ചിലവഴിക്കേണ്ടിവരും. പലപ്പോഴും, യാത്രക്കാര്‍ യാത്രാ സമയത്തിന് മുമ്പ് അവിടെ എത്തും, അതിനാല്‍ മണിക്കൂറുകളോളം ടെര്‍മിനലില്‍ കാത്തിരിക്കേണ്ടി വരും. ചിലപ്പോള്‍, ഈ കാത്തിരിപ്പ് മടുപ്പുളവാക്കിയേക്കും. ഇതിനുള്ള ഒരു പ്രതിവിധിയാണ് എയര്‍പോര്‍ട്ട് ലോഞ്ചുകള്‍

പണമടച്ച് എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാന്‍ കഴിയുമെങ്കിലും, ഈ ആവശ്യത്തിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കില്‍

എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം നല്‍കുന്ന ചില ക്രെഡിറ്റ് കാര്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. എച്ച്ഡിഎഫ്സി ബാങ്ക് റെഗാലിയ ഗോള്‍ഡ് ക്രെഡിറ്റ് കാര്‍ഡ്: ഈ ക്രെഡിറ്റ് കാര്‍ഡ് ഒരു വര്‍ഷത്തില്‍ 12 സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം ഉറപ്പാക്കുന്നു. കാര്‍ഡ് ഉടമയ്ക്കും ആഡ്-ഓണ്‍ അംഗത്തിനും ഇന്ത്യയ്ക്ക് പുറത്ത് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 6 സൗജന്യ ലോഞ്ച് പ്രവേശനം ലഭിക്കും.

2. ഐസിഐസിഐ ബാങ്ക് സഫീറോ വിസ ക്രെഡിറ്റ് കാര്‍ഡ്: ഈ കാര്‍ഡ് വഴി രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഓരോ പാദത്തിലും നാല് സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് സന്ദര്‍ശനങ്ങള്‍ വരെ വാഗ്ദാനം ചെയ്യുന്നു.

3. ഐസിഐസിഐ ബാങ്ക് എമറാള്‍ഡ് പ്രൈവറ്റ് മെറ്റല്‍ ക്രെഡിറ്റ് കാര്‍ഡ്: ഐസിഐസിഐ ബാങ്കിന്‍റെ ഈ കാര്‍ഡ് എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് പരിധിയില്ലാത്ത പ്രവേശനം നല്‍കുന്നു.

4. കൊട്ടക് മഹീന്ദ്ര ബാങ്ക്: കൊട്ടക് മഹീന്ദ്ര മോജോ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് പ്രതിവര്‍ഷം എട്ട് സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം നല്‍കുന്നു.

5. ഫ്ളിപ്പ്കാര്‍ഡ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്: ഈ ക്രെഡിറ്റ് കാര്‍ഡ് 3 മാസങ്ങളില്‍ കുറഞ്ഞത് 50,000 രൂപ ചെലവാക്കിയാല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ തിരഞ്ഞെടുത്ത എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്നു.

6. ആക്സിസ് ബാങ്ക് എസിഇ ക്രെഡിറ്റ് കാര്‍ഡ്: ഈ കാര്‍ഡ് തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ പ്രതിവര്‍ഷം നാല് സൗജന്യ ലോഞ്ച് പ്രവേശനം വാഗ്ദാനം ചെയ്യുന്നു.

7. യെസ് പ്രൈവറ്റ് ക്രെഡിറ്റ് കാര്‍ഡ്: ഇത് ലോകമെമ്പാടുമുള്ള 120-ലധികം രാജ്യങ്ങളിലായി 850 ലധികം ലോഞ്ചുകളിലേക്ക് പ്രവേശനം നല്‍കുന്നു.

8. എസ്ബിഐ കാര്‍ഡ് പ്രൈം: ഇന്ത്യക്ക് പുറത്തുള്ള ലോഞ്ചുകളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് സൗജന്യ സന്ദര്‍ശനങ്ങള്‍ ഈ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നു. ഇന്ത്യയിലെ ആഭ്യന്തര ലോഞ്ചുകളില്‍് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ എട്ട് ലോഞ്ചുകളില്‍ സൗജന്യമായി പ്രവേശിക്കാം

 

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?