
ഉയർന്ന വിദ്യാഭ്യാസം നേടാൻ പണമാണോ പ്രശ്നം. പരിഹാരമുണ്ട്. സിബിൽ സ്കോറില്ലെങ്കിലും വിദ്യാഭ്യാസ വായ്പ ലഭിക്കും. എങ്ങനെയെന്നല്ലേ.... ക്രെഡിറ്റ് സ്കോർ ഇല്ലാതെ വിദ്യാഭ്യാസ വായ്പകൾ നേടുന്നതിനുള്ള ചില വഴികൾ പരിശോധിക്കാം.
സർക്കാർ പദ്ധതികൾ
രാജ്യത്തെ സാമ്പത്തികമായി ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി കേന്ദ്ര ഗവൺമെൻറ് നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര സെക്ടറൽ പലിശ സബ്സിഡി പദ്ധതി പ്രകാരം പ്രൊഫഷണൽ അല്ലെങ്കിൽ ടെക്നിക്കൽ കോഴ്സുകൾ പഠിക്കുന്ന എല്ലാ യോഗ്യരായ വിദ്യാർത്ഥികൾക്കും മൊറട്ടോറിയം കാലയളവിൽ പലിശ സബ്സിഡികൾ നൽകുന്നു. സാമ്പത്തികമായി ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് മാത്രമേ ഈ പദ്ധതി ബാധകമാകൂ, അവരുടെ മാതാപിതാക്കളുടെ വാർഷിക വരുമാനം 4.5 ലക്ഷത്തിൽ കൂടരുത്. സമാനമായി, വിദ്യാഭ്യാസ വായ്പകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സ്കീം ക്രെഡിറ്റ് ഗ്യാരണ്ടികൾ നൽകുന്നു.
വായ്പകൾക്ക് ഈടും സഹ-അപേക്ഷകരും
മികച്ച ക്രെഡിറ്റ് സ്കോറുള്ള സഹ-അപേക്ഷകരോ , ഈൗടോ ഉണ്ടെങ്കിൽ വിദ്യാഭ്യാസ വായ്പകൾ നൽകുന്നത് മുൻനിര ബാങ്കുകൾ പലപ്പോഴും പരിഗണിക്കാറുണ്ട്. ഉദാഹരണത്തിന്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഇത്തരം വായ്പകൾ നൽകുന്നു. കൂടാതെ, മികച്ച ക്രെഡിറ്റ് പ്രൊഫൈലും 750 അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോറും ഉള്ള രക്ഷിതാവ് ഒരു സഹ-അപേക്ഷകൻ ആയി ഉണ്ടായാൽ വായ്പ ലഭിക്കുന്നതിനുള്ള സാധ്യത വർധിക്കും.
സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് വായ്പകൾ നൽകുന്നതിന് വിവിധ സ്വകാര്യ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഉദാഹരണത്തിന് എച്ച്ഡിഎഫ്സി ബാങ്ക് വിദ്യാഭ്യാസ വായ്പകൾ പ്രതിവർഷം 9.55% മുതൽ പലിശ നിരക്കിൽ ആരംഭിക്കുന്നു, ബജാജ് ഫിനാൻസ് 10.25% മുതൽ പലിശ നിരക്കിലുള്ള വായ്പകളാണ് നൽകുന്നത്.
അപേക്ഷകർ പരിഗണിക്കേേണ്ട കാര്യങ്ങൾ
ബാധകമായ പലിശ നിരക്കുകൾ: മികച്ച ക്രെഡിറ്റ് സ്കോറില്ലെങ്കിൽ വായ്പകൾക്ക് ഉയർന്ന പലിശ നിരക്കുകൾ നൽകേണ്ടി വരും
ലഭിക്കുന്ന വായ്പാ തുക: ഈട് നൽകുകയോ, മായ ക്രെഡിറ്റ് പ്രൊഫൈലും ഉയർന്ന ക്രെഡിറ്റ് സ്കോറും ഉള്ള സഹ-അപേക്ഷകൻ ഇല്ലാതിരിക്കുകയോ ചെയ്താൽ വായ്പ തുക കുറയാൻ കാരണമാകും
മറഞ്ഞിരിക്കുന്ന നിരക്കുകൾ: എന്തെങ്കിലും പ്രോസസ്സിംഗ് ഫീസ്, മറഞ്ഞിരിക്കുന്ന ചാർജ് എന്നിവ ഉണ്ടെങ്കിൽ അത് വ്യക്തമായി മനസിലാക്കണം