ആദായ നികുതി റിട്ടേൺ: എത്ര ദിവസത്തിനുള്ളിൽ വെരിഫിക്കേഷൻ ചെയ്യണം; നികുതിദായകർ ഈ കാര്യം മറക്കരുത്

Published : Aug 23, 2025, 05:20 PM IST
Passive Income Ideas

Synopsis

ആദായ നികുതി റിട്ടേൺ ഫയലിംഗ് പൂർത്തിയാക്കാൻആദായ നികുതി റിട്ടേണുകൾ പരിശോധിക്കേണ്ടതുണ്ട്

നികുതിദായകർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. അവസാന ദിവസം സെപ്റ്റംബർ 15 ആണ്. ഇതിനകം തന്നെ ഐടിആർ ഫയൽ ചെയ്ത വ്യക്തികൾക്ക് ഫയൽ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും. ആധാർ കാർഡ് ഉടമകൾക്ക് അവരുടെ ആധാർ നമ്പർ ഉപയോഗിച്ച് ആദായനികുതി റിട്ടേണുകൾ (ഐടിആർ) ഇലക്ട്രോണിക് ആയി പരിശോധിക്കാം. എന്നാൽ ഈ സേവനം ലഭിക്കാൻ, നിങ്ങളുടെ മൊബൈൽ നമ്പർ പാൻ-ലിങ്ക് ചെയ്ത ആധാറുമായി ലിങ്ക് ചെയ്തിരിക്കണം.

ഇ-വെരിഫൈ ചെയ്യേണ്ടത് എന്തുകൊണ്ട്?

ആദായ നികുതി റിട്ടേൺ ഫയലിംഗ് പൂർത്തിയാക്കാൻആദായ നികുതി റിട്ടേണുകൾ പരിശോധിക്കേണ്ടതുണ്ട്. ഫയൽ ചെയ്ത തീയതി മുതൽ 120 ദിവസത്തിനുള്ളിൽ പരിശോധിച്ചില്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും. നിങ്ങളുടെ ഐടിആർ പരിശോധിക്കുന്നതിനുള്ള ഏറ്റവും പ്രായോഗികവും വേഗത്തിലുള്ളതുമായ മാർഗ്ഗം ഇ വെരിഫിക്കേഷൻ ആണ്.

എങ്ങനെയെല്ലാം ഇ- വെരിഫൈ ചെയ്യാം.

*ആധാറുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒട്ടിപി

*മുൻകൂർ സാധുതയുള്ള ബാങ്ക് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്ത ഇവിസി

*പ്രീ-വാലിഡേറ്റഡ് ഡീമാറ്റ് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്ത ഇവിസി

*എടിഎം വഴിയുള്ള ഇവിസി

*നെറ്റ് ബാങ്കിംഗ്

*ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്

PREV
Read more Articles on
click me!

Recommended Stories

പഴയത് പോലെയല്ല! പാൻ കാർഡിന് പവർ കൂടി, ഇനി ഈ ഇടപാടുകൾക്ക് പാൻ നിർബന്ധം, നിയമങ്ങൾ കർശനമാക്കി കേന്ദ്രം
വാഹനാപകടമുണ്ടായാൽ എത്ര സമയം വരെ ഇൻഷുറൻസ് കമ്പനിയെ വിവരമറിയിക്കാം? സമയ പരിധിയുണ്ടോ ?