യുപിഐ ബാലൻസ് ചെക്ക് ചെയ്യാൻ പരിധി, എസ്ബിഐ കാർഡുകാർക്കും അപ്ഡേറ്റ്; ഓഗസ്റ്റിൽ വരുന്ന സാമ്പത്തിക മാറ്റങ്ങൾ

Published : Jul 27, 2025, 10:00 PM IST
indian rupee cash

Synopsis

ജൂലൈ മാസം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.. ഇന്ത്യയിൽ ഓഗസ്റ്റ് 1 മുതൽ ചില നിർണായക മാറ്റങ്ങൾ വരുന്നുണ്ട്. എല്ലാ സാധാരണക്കാരും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക മാറ്റങ്ങളാണിത്.

ജൂലൈ മാസം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.. ഇന്ത്യയിൽ ഓഗസ്റ്റ് മുതൽ ചില നിർണായക മാറ്റങ്ങൾ വരുന്നുണ്ട്. എല്ലാ സാധാരണക്കാരും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക മാറ്റങ്ങളാണിത്. എൻപിസിഐ ഈ മാസം മുതൽ ചില നിബന്ധനകൾ കൊണ്ടു വന്നിട്ടുണ്ട്. വരാനിരിക്കുന്ന മാസത്തെ പ്രധാന മാറ്റങ്ങൾ അറിയാം.

യു.പി.ഐ സംവിധാനവുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങൾ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാങ്ക് ബാലൻസ് പരിശോധിക്കാനാകൂ എന്ന് നിബന്ധന വരികയാണ്. ഒരു ദിവസം 25 മൊബൈൽ നമ്പർ ലിങ്ക്ഡ് അക്കൗണ്ട് ചെക്കിങ് മാത്രമേ ഇനി അനുവദിക്കൂവെന്നും ഉണ്ട്. ഇത് കൂടാതെ ഫെയിൽഡ് ട്രാൻസാക്ഷൻ സ്റ്റാറ്റസ് ഒരു ദിവസം 3 തവണ മാത്രമേ ചെക്ക് ചെയ്യാനുമാകൂ.

ഓഗസ്റ്റ് 11 മുതൽ എസ്.ബി.ഐ കാർഡുകൾക്കുള്ള സൗജന്യ എയർ ആക്സിഡന്റ് ഇൻഷുറൻസ് കവറേജ് എടുത്തു കളയുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യൂക്കോ ബാങ്ക്, സെൻട്രൽ ബാങ്ക്, കാരൂർ വൈശ്യ ബാങ്ക്, അലഹാബാദ് ബാങ്ക് തുടങ്ങിയ ചില ബാങ്കുകളുമായി സഹകരിച്ച് ചില കോ- ബ്രാന്റഡ് കാർഡുകൾക്ക് നേരത്തെ 50 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ കവർ നൽകിയിരുന്നു. ഇതാണ് എടുത്തു കളയുന്നത്. എല്ലാ മാസത്തെയും പോലെ എൽ പി ജി വിലയുടെ അപ്ഡേഷനായി കാത്തിരിക്കുകയാണ് രാജ്യം. വാണിജ്യ സിലിണ്ടറുകളുടെ വില കുറയുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി ഗാർഹിക സിലിണ്ടർ വില മാറ്റമില്ലാതെ തുടരുകയാണ്. കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (CNG), പൈപ്ഡ് നാച്ചുറൽ ഗ്യാസ് (PNG) തുടങ്ങിയവയുടെ വിലയും കഴിഞ്ഞ ഏപ്രിലിനു ശേഷം മാറിയിട്ടില്ല. ഈ വില കുറയുമന്നാണ് പ്രതീക്ഷിക്കുന്നത്.

ആഗസ്റ്റ് 15, ആഗസ്റ്റ് 9,24 തിയ്യതികളിലെ രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും രാജ്യത്തെ ബാങ്കുകളൊന്നും തുറക്കുന്നതല്ല. ഞായറാഴ്ച്ചകൾ സാധാരണത്തേതും പോലെ അവധിയായിരിക്കും. ഏവിയേഷൻ ടർബൈൻ ഫ്യുവലിന്റെ (ATF) വില വർധിച്ചത് എയർ ട്രാവൽ ചിലവ് വർധിപ്പിക്കുമോ എന്ന ആശങ്ക നിലനിർത്തുന്നുണ്ട്. വില ഇനിയും വർധിച്ചാൽ ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകൾ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദരടക്കം പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?