കടം എടുത്തയാൾ മരിച്ചാൽ ആര് വായ്പ തിരിച്ചടയ്ക്കും? ബാധ്യത ചുമക്കേണ്ടത് ആര്? അറിയേണ്ടതെല്ലാം

Published : Jul 24, 2025, 04:32 PM IST
Personal loan calculation

Synopsis

വായ്പ തിരിച്ചടയ്ക്കുന്നയാളെ തീരുമാനിക്കുക വായ്പയുെട തരം വെച്ചായിരിക്കും.

രു വ്യക്തി വായ്പ എടുക്കുകയും വായ്പ തിരിച്ചടയ്ക്കുന്നതിന് മുൻപ് ആ വ്യക്തി മരിച്ചു പോകുകയും ചെയ്താൽ വായ്പ ആര് തിരിച്ചടയ്ക്കും. ഈ ബാധ്യത ആരാണ് വഹിക്കേമ്ടി വരിക? ഈ സാഹചര്യങ്ങളിൽ വായ്പ തിരിച്ചടയ്ക്കുന്നയാളെ തീരുമാനിക്കുക വായ്പയുെട തരം വെച്ചായിരിക്കും. സുരക്ഷിത വായ്പയാണോ അതോ സുരക്ഷിതമല്ലാത്ത വായ്പയാണോ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഇത്. അതായത്, സഹ-വായ്പക്കാരോ ജാമ്യക്കാരോ ഉണ്ടോ എന്നുള്ളത് ഉൾപ്പടെ ഇതിന്റെ മാനദണ്ഡമാകും.

സാധാരണയായി ഭവന വായ്പകൾക്ക1ക്കെ സഹ വായ്പക്കാരൻ് ഉണ്ടാകാറുണ്ട്. ഇങ്ങനെ സഹ വായ്പക്കാരൻ ഉണ്ടെങ്കിൽ സ്വാഭാവികമായും വായ്പയുടെ ബാധ്യത അയാൾ ഏറ്റഎടിുക്കേണ്ടി വരും. അതുപോലെ ഒരു വായ്പയ്ക്ക് ജാമ്യം നിന്നിട്ടുണ്ടെങ്കിൽ ആ വ്യക്തിയം വായ്പ തിരിച്ചടയ്ക്കാൻ ബാധ്യസ്തനാകും.

ഇനി സഹ-വായ്പക്കാരനോ ജാമ്യക്കാരനോ ഇല്ലാത്ത വായ്പ ആണെങ്കിൽ ധനകാര്യ സ്ഥാപനങ്ങൾ ഈ വയ്പ തിരിച്ചെടുക്കുക അയാളുടെ നിയമപരമായിട്ടുള്ള അവകാശികളിൽ നിന്നായിരിക്കും. അല്ലെങ്കിൽ, നിയമപരമായ അവകാശിയുടെ പാരമ്പര്യ സ്വത്തുക്കളിൽ നിന്നാകാം. അവകാശികൾക്ക് കുടിശ്ശിക അടയ്ക്കുന്നതിന് പാരമ്പര്യമായി ലഭിച്ച ആസ്തികൾ ഉപയോ​ഗിക്കാൻ നിർബന്ധിതരായേക്കാം.

വായ്പ സംരക്ഷണ ഇൻഷുറൻസിന്റെ പ്രാധാന്യം ഇത്തരം സാഹചര്യങ്ങളിലാണ് മനസ്സിലാക്കാൻ കഴിയുക. ഇൻഷുറൻസ് ഉണ്ടെങ്കിൽ കടം വാങ്ങുന്നയാൾ മരിച്ചാൽ കവറേജ് ലഭിക്കും. അത്തരമൊരു പരിരക്ഷ ഉണ്ടെങ്കിൽ, കുടുംബത്തിനും ആസ്തിക്കും ഒന്നും സംഭവിക്കുകയില്ല. ഭവന വായ്പകൾക്കാണ് പ്രധാനമായും ഇത്തരത്തിലുള്ള ഇൻഷുറൻസ് ലഭിക്കുന്നത്.

കാര്യങ്ങളുടെ കിടപ്പുവശം ഇങ്ങെയായതിനാൽ തന്നെ ഒരു വായ്പയിൽ ഒപ്പിടുന്നതിന് മുൻപ് എന്താണ് നിങ്ങളുടെ റോൾ എന്ന് കൃത്യമായി അറിയണം.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?