സാമ്പത്തിക വര്‍ഷം തീരാൻ ദിവസങ്ങൾ ബാക്കി; മാര്‍ച്ച് 31ന് മുന്‍പ് മറക്കാതെ ചെയ്യാൻ 5 കാര്യങ്ങൾ

Published : Mar 18, 2026, 05:06 PM IST
indian rupee

Synopsis

2025- 2026 സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. തിരക്കുകള്‍ക്കിടയില്‍ നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങള്‍ നടത്താനും മറ്റ് സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കാനും പലരും മറന്നുപോയേക്കാം. മാര്‍ച്ച് 31-നകം നിങ്ങള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങള്‍ നോക്കാം. 

ഈ സാമ്പത്തിക വര്‍ഷം (2025-26) അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. തിരക്കുകള്‍ക്കിടയില്‍ നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങള്‍ നടത്താനും മറ്റ് സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കാനും പലരും മറന്നുപോയേക്കാം. മാര്‍ച്ച് 31-നകം നിങ്ങള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങള്‍ താഴെ നല്‍കുന്നു.

1. നിക്ഷേപങ്ങള്‍ പൂര്‍ത്തിയാക്കാം

പഴയ നികുതി ഘടന തിരഞ്ഞെടുത്തവരാണോ നിങ്ങള്‍? എങ്കില്‍ ഇന്‍കം ടാക്‌സ് ആക്ട് സെക്ഷന്‍ 80C പ്രകാരം നികുതി ഇളവ് ലഭിക്കാന്‍ പി.പി.എഫ് , സുകന്യ സമൃദ്ധി യോജന, എന്‍.പി.എസ് എന്നിവയില്‍ മാര്‍ച്ച് 31-നകം നിക്ഷേപം നടത്തണം. അവസാന നിമിഷത്തെ സെര്‍വര്‍ തകരാറുകള്‍ ഒഴിവാക്കാന്‍ നേരത്തെ തന്നെ തുക നിക്ഷേപിക്കാന്‍ ശ്രദ്ധിക്കുക.

2. നിക്ഷേപ രേഖകള്‍ ഓഫീസില്‍ നല്‍കാം

സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നല്‍കിയ നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങളുടെ രേഖകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സമര്‍പ്പിക്കേണ്ട സമയമാണിത്. കൃത്യസമയത്ത് രേഖകള്‍ നല്‍കിയില്ലെങ്കില്‍, ശമ്പളത്തില്‍ നിന്നും വലിയൊരു തുക ടി.ഡി.എസ് ആയി പിടിക്കപ്പെടാന്‍ സാധ്യതയുണ്ട്.

3. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാം

  • സെക്ഷന്‍ 80ഡി പ്രകാരം നികുതി ഇളവ് ലഭിക്കണമെങ്കില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ മാര്‍ച്ച് 31-നകം അടയ്ക്കണം.
  • നിങ്ങള്‍ക്കും കുടുംബത്തിനുമായി അടയ്ക്കുന്ന പ്രീമിയത്തിന് 25,000 രൂപ വരെ (മുതിര്‍ന്ന പൗരന്മാരാണെങ്കില്‍ 50,000 രൂപ) ഇളവ് ലഭിക്കും.
  • മാതാപിതാക്കളുടെ ഇന്‍ഷുറന്‍സിനായി 50,000 രൂപ വരെയും അധികമായി ഇളവ് നേടാം.

4. ഐടിആര്‍ അപ്ഡേറ്റ് ചെയ്യാം

2020-21 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണില്‍ എന്തെങ്കിലും വിവരങ്ങള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള അവസാന അവസരമാണിത്. 'അപ്ഡേറ്റഡ് റിട്ടേണ്‍'ഫയല്‍ ചെയ്യാനുള്ള കാലാവധി മാര്‍ച്ച് 31-ന് അവസാനിക്കും.

5. ഭവന വായ്പ പലിശയിലെ ഇളവ്

സ്വന്തമായി താമസിക്കുന്ന വീടിനായി എടുത്ത വായ്പയുടെ പലിശയിനത്തില്‍ സെക്ഷന്‍ 24(b) പ്രകാരം രണ്ട് ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. ഈ ആനുകൂല്യം ലഭിക്കുന്നതിനായി മാര്‍ച്ച് 31 വരെയുള്ള പലിശ തിരിച്ചടവ് കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

PREV
Read more Articles on
click me!

Recommended Stories

മൊബൈൽ നമ്പർ, ഇമെയിൽ ഐഡി മാറ്റേണ്ടി വന്നാലോ? 'മാസ്റ്റർ കീ' ആണ് മാറുന്നത്, സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ വേണം!
ആദായനികുതി നിയമങ്ങളിലെ അഴിച്ചുപണി; ഏപ്രിൽ 1 മുതൽ വരുന്നത് അടിമുടി മാറ്റങ്ങൾ, ശമ്പളക്കാരെ ബാധിക്കുന്ന 10 പ്രധാന മാറ്റങ്ങള്‍