ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൃത്യസമയത്ത് പുതുക്കാന്‍ മറക്കല്ലേ! പോളിസി മുടങ്ങിയാല്‍ വന്‍ നഷ്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published : Sep 26, 2026, 11:27 AM IST
Health Insurance

Synopsis

ഹെൽത്ത് ഇൻഷുറൻസ് കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ പോളിസി ലാപ്‌സ് ആകാനും അതുവരെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതിനാൽ കവറേജിലെ മാറ്റങ്ങൾ, പുതിയ നിബന്ധനകൾ, ഇൻഷുറൻസ് തുക എന്നിവ പരിശോധിച്ച് വേണം പോളിസി പുതുക്കാൻ. രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാനും കുടുംബാംഗങ്ങളെ വിവരങ്ങൾ അറിയിക്കാനും ശ്രദ്ധിക്കുക.

അപ്രതീക്ഷിതമായി വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ചികിത്സാച്ചെലവുകള്‍ക്കും വലിയൊരു ആശ്വാസമാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. ഒപ്പം മികച്ച നികുതി ലാഭവും ഇത് നല്‍കുന്നുണ്ട്. എന്നാല്‍ പോളിസി കൃത്യസമയത്ത് പുതുക്കാന്‍ മറന്നാല്‍ കാര്യങ്ങള്‍ വഷളാകും. കാലാവധി തീരുന്നതിന് മുന്‍പ് പുതുക്കിയില്ലെങ്കില്‍ പോളിസി ലാപ്‌സ് ആകാനും, അതുവരെ നേടിയ ആനുകൂല്യങ്ങളും വെയിറ്റിംഗ് പിരിയഡിലെ ഇളവുകളും നഷ്ടപ്പെടാനും ഇത് കാരണമാകും.

പല ഇന്‍ഷുറന്‍സ് കമ്പനികളും 15 മുതല്‍ 30 ദിവസം വരെ 'ഗ്രേസ് പീരിയഡ്' നല്‍കാറുണ്ടെങ്കിലും, ഈ സമയത്തും പുതുക്കിയില്ലെങ്കില്‍ പ്രത്യേകിച്ച് മുന്‍കാല രോഗങ്ങളുള്ളവര്‍ വലിയ അപകടത്തിലാകും. ഒരു സുരക്ഷാ കവചവുമില്ലാത്ത അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നത്.

പോളിസി പുതുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

തീയതി കൃത്യമായി ഓര്‍ക്കുക: പോളിസി തീരുന്ന തീയതി മുന്‍കൂട്ടി കുറിച്ചുവെക്കുക. അവസാന തീയതി നഷ്ടപ്പെട്ടാല്‍ ഗ്രേസ് പീരിയഡ് ഉപയോഗപ്പെടുത്താം.

മാറ്റങ്ങള്‍ വിലയിരുത്തുക: പ്രായം കൂടുന്നതനുസരിച്ചോ കുടുംബത്തില്‍ പുതിയ അംഗങ്ങള്‍ എത്തുമ്പോഴോ പുതുതായി രോഗങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുമ്പോഴോ ആവശ്യാനുസരണം കവറേജ് മാറ്റുകയോ എക്‌സ്ട്രാ കവറേജുകള്‍/റൈഡറുകള്‍ ചേര്‍ക്കുകയോ ചെയ്യാം.

തുക വര്‍ദ്ധിപ്പിക്കുക: ചികിത്സാച്ചെലവുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് തുക കാലാനുസൃതമായി കൂട്ടാന്‍ ശ്രദ്ധിക്കുക. വലിയ തുക വര്‍ദ്ധിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമായി വരാം.

പുതിയ നിബന്ധനകള്‍ പരിശോധിക്കുക: എക്‌സ്‌ക്ലൂഷനുകള്‍, കവറേജ് നിബന്ധനകള്‍, പ്രീമിയം തുക എന്നിവയിലെ മാറ്റങ്ങള്‍ പുതുക്കുന്നതിന് മുന്‍പ് പരിശോധിക്കുക. ഐആര്‍ഡിഎഐമാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഘടനാപരമായ മാറ്റങ്ങള്‍ 90 ദിവസങ്ങള്‍ക്ക് മുന്‍പ് കമ്പനികള്‍ അറിയിച്ചിരിക്കണം.

രേഖകള്‍ സൂക്ഷിക്കുക, കുടുംബത്തെ അറിയിക്കുക: പ്രീമിയം അടച്ചതിന്റെ ഡിജിറ്റല്‍ അല്ലെങ്കില്‍ പ്രിന്റഡ് രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കുക. അത്യാഹിത ഘട്ടങ്ങളില്‍ വേഗത്തില്‍ ക്ലെയിം ലഭിക്കുന്നതിനായി പോളിസി വിവരങ്ങളും പുതുക്കിയ വിവരങ്ങളും കുടുംബാംഗങ്ങളെ കൃത്യമായി ധരിപ്പിക്കുക.

PREV
Read more Articles on
click me!

Recommended Stories

പിഎഫ് പണം പിൻവലിക്കുന്നതിൽ വീണ്ടും മാറ്റംവരുത്തി ഇപിഎഫ്ഒ; ജോലി രാജിവെച്ചവർക്കും വിരമിക്കുന്നവർക്കും തുക മുഴുവൻ പിൻവലിക്കാൻ ഒരു വർഷം കാത്തിരിക്കണം
ഒക്ടോബര്‍ 15 മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വരുമോ? ഉപഭോക്താക്കളെ ബാധിക്കുമോ? അറിയേണ്ടതെല്ലാം