പാൻ കാർഡ് സറണ്ടർ ചെയ്യേണ്ടത് എപ്പോൾ? ഓൺലൈനായി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : Mar 09, 2025, 06:42 PM IST
പാൻ കാർഡ് സറണ്ടർ ചെയ്യേണ്ടത് എപ്പോൾ? ഓൺലൈനായി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Synopsis

ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങാനും നികുതി അടയ്ക്കാനും തുടങ്ങി ഭൂരിഭാഗം സാമ്പത്തിക കാര്യങ്ങൾക്കും പാൻ കാർഡ് ആവശ്യമാണ്. 

രാജ്യത്തെ ഒരു നികുതിദായകൻ്റെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് പാൻ കാർഡ്. ആദായ നികുതി വകുപ്പാണ് പാന്‍ കാർഡ് നൽകുക. ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങാനും നികുതി അടയ്ക്കാനും തുടങ്ങി ഭൂരിഭാഗം സാമ്പത്തിക കാര്യങ്ങൾക്കും പാൻ കാർഡ് ആവശ്യമാണ്. നികുതിദായകരുടെ വിവരങ്ങൾ ശേഖരിച്ചു വെക്കുന്നതിനാണ് ആദായ നികുതി വകുപ്പ് പാൻ കാർഡ് അവതരിപ്പിച്ചത്. ചില അവസരങ്ങളിൽ പാൻ കാർഡ് സറണ്ടർ ചെയ്യണ്ടതായി വന്നേക്കാം. അതായത്. ഒന്നിലധികം പാൻ കാർഡ് കൈവശം വെച്ചാൽ, പാൻ കാർഡിലെ തെറ്റായ വിശദാംശങ്ങൾ, അല്ലെങ്കിൽ ആദായനികുതി വകുപ്പ് അംഗീകരിച്ച മറ്റ് കാരണങ്ങളാൽ പാൻ കാർഡ് സറണ്ടർ  ചെയ്യേണ്ടി വരും

നിലവിൽ ഉപയോഗത്തിലുള്ള നിങ്ങളുടെ പാൻ എങ്ങനെ സറണ്ടർ ചെയ്യും ?

1. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക എൻഎസ്‌ഡിഎൽ പോർട്ടലിലേക്ക് പോയി 'പാൻ കാർഡിനായി ഓൺലൈനായി അപേക്ഷിക്കുക ' എന്നതിൽ ക്ലിക്ക് ചെയ്യുക.

2. അടുത്തതായി, 'അപ്ലിക്കേഷൻ തരം' എന്ന വിഭാഗത്തിന് താഴെ നൽകിയിട്ടുള്ള, 'നിലവിലുള്ള പാൻ ഡാറ്റയിലെ തിരുത്തൽ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. പാൻ റദ്ദാക്കൽ ഫോം സ്ക്രീനിൽ ദൃശ്യമാകും. ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക കൂടാതെ നിങ്ങൾ സറണ്ടർ ചെയ്യാൻ ആഗ്രഹിക്കുന്ന പാൻ കാർഡ് വിവരങ്ങളും സൂചിപ്പിക്കുക.

4. 'സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

5. അവസാനമായി, ഓൺലൈൻ പേയ്‌മെന്റ് നടത്തി ഭാവിയിലെ ആവശ്യങ്ങൾക്കായി ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.  

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?