ഫാസ്ടാഗ് ലഭ്യമാക്കാന്‍ ഐസിഐസിഐ ബാങ്ക്-ഫോണ്‍പേ പങ്കാളിത്തം

By Web TeamFirst Published Apr 1, 2021, 6:41 PM IST
Highlights

ഫോണ്‍പേ, എന്‍പിസിഐ എന്നിവരുമായി ചേര്‍ന്ന് ഡിജിറ്റലായി ഫാസ്ടാഗ് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ സഹകരണത്തിലൂടെ ലക്ഷക്കണക്കിന് വരുന്ന ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഫാസ്ടാഗിന് അപേക്ഷിക്കാമെന്നും സൗജന്യമായി അത് വീടുകളിലെത്തിക്കുമെന്നും ഐസിഐസിഐ ബാങ്ക് അണ്‍സെക്യുവേര്‍ഡ് അസറ്റ്‌സ് മേധാവി സുധീപ്താ റോയ് പറഞ്ഞു. 

മുംബൈ: ഐസിഐസിഐ ബാങ്കും ഫോണ്‍പേയും ചേര്‍ന്ന് ഫോണ്‍പേ ആപ്പിലൂടെ യുപിഐ അധിഷ്ഠിത ഫാസ്ടാഗ് ലഭ്യമാക്കുന്നു. ഇതോടെ 28 കോടിയിലധികം വരുന്ന ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് ആപ്പിലൂടെ സൗകര്യപ്രദമായി ഐസിഐസിഐ ബാങ്ക് ഫാസ്ടാഗ് ഓര്‍ഡര്‍ ചെയ്യാം. ഫോണ്‍പേ ഉപയോക്താക്കളായ ഏത് ബാങ്ക് ഉപഭോക്താക്കള്‍ക്കും ഒരു സ്റ്റോറിലും ടോള്‍ സ്ഥലത്തും പോകാതെ തന്നെ ഫാസ്ടാഗ് ലഭ്യമാക്കിയതായി കമ്പനി വ്യക്തമാക്കി. ഫാസ്ടാഗ് നല്‍കുന്നതിനായി ഫോണ്‍പേയുമായി സഹകരിക്കുന്ന ആദ്യ ബാങ്കാണ് ഐസിഐസിഐയെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു. 

ഫോണ്‍പേ, എന്‍പിസിഐ എന്നിവരുമായി ചേര്‍ന്ന് ഡിജിറ്റലായി ഫാസ്ടാഗ് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ സഹകരണത്തിലൂടെ ലക്ഷക്കണക്കിന് വരുന്ന ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഫാസ്ടാഗിന് അപേക്ഷിക്കാമെന്നും സൗജന്യമായി അത് വീടുകളിലെത്തിക്കുമെന്നും ഐസിഐസിഐ ബാങ്ക് അണ്‍സെക്യുവേര്‍ഡ് അസറ്റ്‌സ് മേധാവി സുധീപ്താ റോയ് പറഞ്ഞു. 

ഐസിഐസിഐ ബാങ്കുമായി സഹകരിച്ച് ലക്ഷക്കണക്കിന് വരുന്ന ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായി ഫാസ്ടാഗ് ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കുന്നതില്‍ സന്തോമുണ്ടെന്നും പ്ലാറ്റ്‌ഫോമിലൂടെ ഫാസ്ടാഗ് റീചാര്‍ജ് ചെയ്യുന്നവരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ഫോണ്‍പേ പെയ്‌മെന്റ്‌സ് മേധാവി ദീപ് അഗര്‍വാള്‍ പറഞ്ഞു. 

click me!