ഇന്ത്യന്‍ ബാങ്കുകള്‍ സുരക്ഷിതം, ആരും ആശങ്കപ്പെടേണ്ട കാര്യമില്ല: റിസര്‍വ് ബാങ്ക്

Published : Oct 02, 2019, 03:54 PM IST
ഇന്ത്യന്‍ ബാങ്കുകള്‍ സുരക്ഷിതം, ആരും ആശങ്കപ്പെടേണ്ട കാര്യമില്ല: റിസര്‍വ് ബാങ്ക്

Synopsis

ഇത്തരം അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു.

മുംബൈ: രാജ്യത്തെ ബാങ്കിംഗ് സംവിധാനം സുരക്ഷിതവും സുസ്ഥിരവുമാണെന്നും നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും റിസർവ് ബാങ്ക് പ്രസ്താവനയിലൂടെ വ്യക്തമാക്കി. പി‌എം‌സി ബാങ്കിലെ പ്രതിസന്ധി രാജ്യത്തെ സാമ്പത്തിക മേഖലയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ബാങ്കിംഗ്, ധനകാര്യ സേവന മേഖലകളിലെ ഓഹരികള്‍ വിപണിയിൽ ഒരു ശതമാനം വരെ ഇടിവ് നേരിടുകയുണ്ടായി.

സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ചില ബാങ്കുകളെക്കുറിച്ച് ചില സ്ഥലങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്, ഇത് നിക്ഷേപകരിൽ ഉത്കണ്ഠയുണ്ടാക്കുന്നു. ഇത്തരം അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു.

PREV
click me!

Recommended Stories

എല്ലാ തവണയും പോലല്ല, ഈ മാസമെങ്കിലും ചെലവ് നിയന്ത്രിച്ചാലോ? ചില പ്രാക്ടിക്കൽ വഴികൾ
അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം