ആദയ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിലെ തെറ്റ് ഒഴിവാക്കാം; ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം

Published : May 10, 2025, 05:25 PM IST
ആദയ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിലെ തെറ്റ് ഒഴിവാക്കാം; ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം

Synopsis

ഐടിആർ ഫയൽ ചെയ്യുന്നതിന് മുമ്പ്  നികുതിദായകർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ:

2024-25 സാമ്പത്തിക വർഷത്തിലെ ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള സമയമടുക്കുകയാണ്. ആദ്യമായി ഫയൽ ചെയ്യുന്ന ചിലർക്കെങ്കിലും ഒരു ഐടിആർ ഫയൽ ചെയ്യുന്ന പ്രക്രിയ അൽപം പ്രയാസമുള്ളതായി തോന്നാം. ഐടിആർ ഫയൽ ചെയ്യുന്നതിന് മുമ്പ്  നികുതിദായകർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ:

1. ഫോം 16:  ജോലിചെയ്യുന്ന സ്ഥാപനം അഥവാ തൊഴിലുടമ ജീവനക്കാർക്ക് നൽകേണ്ട  ടിഡിഎസ് സർട്ടിഫിക്കറ്റാണിത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ നൽകേണ്ട എല്ലാ ശമ്പള വിവരങ്ങളും ഈ ഫോമിൽ അടങ്ങിയിരിക്കും.  നിങ്ങൾ പ്രയോജനപ്പെടുത്തിയ ഇളവുകളെക്കുറിച്ചും കിഴിവുകളെക്കുറിച്ചുമുള്ള വിശദാംശങ്ങളും ഈ ഫോമിലുണ്ടാകും.

2. നികുതി വരുമാനം നേടുക: നിങ്ങളുടെ മൊത്തം വരുമാനത്തിൽ നിന്ന് നികുതി ഇളവ് കുറച്ചാൽ ലഭിക്കുന്നതാണ് നികുതി വിധേയമായ വരുമാനം .

3. ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കും; പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ നിരവധി നികുതിയിളവുകളും ആനുകൂല്യങ്ങളുണ്ട്. നികുതിദായകന് പണം ലാഭിക്കാൻ സഹായിക്കുന്ന വ്യവസ്ഥയാണിത്. എന്നാൽ പുതിയ നികുതി വ്യവസ്ഥയിൽ നികുതി നിരക്കുകൾ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഓരോ നികുതിദായകനും അനുയോജ്യമായ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കണം.

4. ഐടിആർ ഫയൽ ചെയ്യുമ്പോൾ ആവശ്യമായ  രേഖകൾ:  പാൻ കാർഡ്, ആധാർ കാർഡ് ,ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഫോം 16 ശമ്പളമുള്ള വ്യക്തികളുടെ, നിക്ഷേപ രേഖകൾ,  ഇൻഷുറൻസ് പ്രീമിയം പേയ്മെന്റ് രസീതുകൾ എന്നിവ അത്യാവശ്യമായി വേണ്ട രേഖകളാണ്.

5. ഫോം തെരഞ്ഞെടുക്കുക: ആദായനികുതി വകുപ്പ് വ്യത്യസ്ത തരം ഐടിആർ ഫോമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾക്ക് അനുയോജ്യമായത് ഏതെന്ന് നോക്കി തെരഞ്ഞെടുക്കുക.

ഐടിആർ 1: ശമ്പളം, റെസിഡൻഷ്യൽ പ്രോപ്പർട്ടി, തുടങ്ങിയവയിലൂടെ വരുമാനം ലഭിക്കുന്ന വിഭാഗം. 50 ലക്ഷം വാർഷിക വരുമാനമുള്ളവരാണ് ഈ ഫോം തെരഞ്ഞെടുക്കേണ്ടത്.

ഐടിആർ -2  ഉടമസ്ഥത എന്ന നിലയിൽ തൊഴിലിലോ ബിസിനസിലോ പ്രവർത്തിക്കാത്ത വ്യക്തികൾക്കും , ഹിന്ദു-അവിഭക്ത കുടുംബങ്ങൾക്കുമുള്ള ഫോമാണിത്.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?