നികുതിദായകർക്കുള്ള മുന്നറിയിപ്പ്, ഐടിആർ ഫയൽ ചെയ്യാൻ ഇനി 5 ദിവസം മാത്രം

Published : Sep 10, 2025, 05:32 PM IST
Income tax June deadlines

Synopsis

ഈ 7 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആദായ നികുതി റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്യാനാകും.

 

ദായനികുതി വകുപ്പിൽ ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി അടുക്കുകയാണ്. സെപ്റ്റംബർ 15 ആണ് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി. ഇനി 5 ദിവസം മാത്രമാണ് ശേഷിക്കുന്നത്. അവസാനത്തേക്ക് നീട്ടിവെയ്ക്കാതെ റിട്ടേണുകൾ നേരത്തെ തന്നെ ഫയൽ ചെയ്യുന്നതാണ് ഏറ്റവും ഉചിതം. എന്നാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന ചില തെറ്റുകളുണ്ട്. ഏറ്റവും പ്രധാനമായി ചുവടെ പറയുന്ന 7 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആദായ നികുതി റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്യാനാകും.

1 സമയപരിധി മറന്നുപോവുക

നാളെ ചെയ്യാം എന്ന മട്ടിൽ മാറ്റിവെയ്ക്കുക എന്നതി പലരുടെയും ശീലമാണ്. ഒടുവിൽ ഡെഡ്ലൈൻ അവസാനിക്കുമ്പോൾ തിരക്കിട്ടു ചെയ്യുമ്പോൾ തെറ്റുകളും കടന്നുകൂടും. സെപ്റ്റംബർ 15 എന്ന സമയപരിധി മറക്കാതെ ഐ ടി ആർ ഫയൽ ചെയ്യുക

2 ഐ ടി ആർ ഫയൽ ചെയ്യാതിരിക്കുക

നികുതി അടയ്ക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. ഐ ടി ആർ ഫയൽ ചെയ്യാതിരിക്കുന്നത് പിഴ നൽകേണ്ടതുൾപ്പെടെയുള്ള ബുദ്ധിമുട്ടുകളുണ്ടാക്കും

3 തെറ്റായ ആദായ നികുതി ഫോം തെര‍ഞ്ഞടുക്കൽ

വരുമാനത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് വ്യത്യസ്ത നികുതി റിട്ടേൺ ഫോമുകളാണ് ഉള്ളത്. സങ്കീർണതകൾ ഒഴിവാക്കാനും കൃത്യമായ ഫയലിംഗ് ഉറപ്പാക്കാനും ഉചിതമായ ഐ ടി ആർ ഫോം തെരഞ്ഞെടുക്കണം. തെറ്റായ ഫോമിലാണ് വിവരങ്ങൾ സമർപ്പിക്കുന്നതെങ്കിൽ റിട്ടേൺ നിരസിക്കപ്പെടും.

4 ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷൻ

റിട്ടേൺ പണം സ്വീകരിക്കുന്നതിലെ കാലതാമസമോ പ്രശ്നങ്ങളോ തടയാൻ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വെരിഫൈ ചെയ്യേണ്ടതുണ്ട്.

5 തെറ്റായ വ്യക്തിഗത വിവരങ്ങൾ നൽകൽ

ആദായനികുതി റിട്ടേണിൽ നൽകിയിരിക്കുന്ന എല്ലാ വ്യക്തിഗത വിവരങ്ങളും കൃത്യമാണെന്ന് പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്.

6 അസസ്സ്മെന്റ് വർഷം തെറ്റാതെ തെരഞ്ഞെടുക്കുക

നിങ്ങളുടെ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ അസസ്മെന്റ് വർഷം തെറ്റാതെ നോക്കുക. ഉദാഹരണത്തിന്, നിലവിലെ നികുതി ഫയലിംഗിനായി, അസസ്‌മെന്റ് വർഷം 2025 - 26 തിരഞ്ഞെടുക്കുക.

7 എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനവും റിപ്പോർട്ട് ചെയ്യണം

നിങ്ങൾ ഒരു ശമ്പളമുള്ള വ്യക്തിയാണെങ്കിൽ പോലും, എല്ലാ വരുമാന സ്രോതസ്സുകളും വ്യക്തമായി രേഖപ്പെടുത്തേണ്ടതുണ്ട്

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?