ഇനി 'പ്രിയദർശിനി വായ്പ'; സ്ത്രീകൾക്ക് സ്വയം തൊഴില്‍ കണ്ടെത്താനും സംരംഭങ്ങൾ ആരംഭിക്കാനും സഹായം, വനിതകള്‍ക്കായി പലിശ രഹിത വായ്പാ പദ്ധതി

Published : Jul 23, 2026, 04:39 PM IST
Kudumbasree

Synopsis

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിലെ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താനായി സർക്കാർ 'പ്രിയദർശിനി' എന്ന പേരിൽ പലിശ രഹിത വായ്പാ പദ്ധതി നടപ്പിലാക്കുന്നു. പിന്നാക്ക വികസന കോർപ്പറേഷൻ വഴി നടപ്പിലാക്കുന്ന ഈ പദ്ധതി, നൂറുദിന കർമ്മപരിപാടിയുടെ ഭാഗമാണ്. ഇതുവഴി ആയിരക്കണക്കിന് സ്ത്രീകൾക്ക് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ- പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് വനിതകള്‍ക്കായി പലിശ രഹിത വായ്പ പദ്ധതി നടപ്പിലാക്കാനൊരുങ്ങി സർക്കാർ. പ്രിയദര്‍ശിനി വായ്പ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹരിജനക്ഷേമവകുപ്പ് മന്ത്രി കെ എ തുളസി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി വി ഡി സതീശൻ ഉടൻ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തും.

പിന്നാക്ക വിഭാഗത്തിലെ വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനും മൈക്രോ ലെവല്‍ സംരംഭങ്ങള്‍ ആരംഭിക്കാനുമാണ് ഈ വായ്പ ലഭ്യമാക്കുക. പിന്നാക്ക വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കുമെന്നാണ് സർക്കാരിന്റെ വിശ്വാസം.

പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമപരിപാടിയിൽ ആകെ 31 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മൂന്ന് പദ്ധതികൾ നടപ്പാക്കും. വിവിധ സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ- വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ എന്നിവയെ ഒരേ വേദിയിൽ അണിനിരത്തുന്ന വികസന സംരംഭമാണ് 'സമഗ്ര 2026'. പദ്ധതിയിലൂടെ 100 ദിവസത്തിനകം 16,000 ഗുണഭോക്താക്കൾക്ക് 200 കോടി രൂപയുടെ വായ്പാ ധനസഹായം ലഭ്യമാക്കും. ചടങ്ങിൽ വിപണിയിലെ മാറ്റങ്ങൾക്കും ജനകീയ ആവശ്യങ്ങൾക്കും അനുസൃതമായി രൂപകൽപന ചെയ്ത പുതിയ ക്ഷേമ വായ്പാപദ്ധതികളും പ്രഖ്യാപിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ മാസത്തില്‍ പാലക്കാട് വച്ച് നടക്കും.

PREV
Read more Articles on
click me!

Recommended Stories

മഴക്കാലത്ത് വീടിന് വാട്ടർപ്രൂഫിംഗ് മാത്രം പോരാ, വീടിനുള്ളിലെ സാധനങ്ങൾക്കും വേണം സംരക്ഷണം; പ്രകൃതിദുരന്തങ്ങളെ നേരിടാൻ 'ഹോം ഇൻഷുറൻസ്'
ജീവിതകാലം മുഴുവൻ വാടകക്കാരനായി തുടരേണ്ടി വരുമെന്ന് പേടിയുണ്ടോ? സമ്പന്നനാകാൻ ചില 'സ്മാർട്ട്' സാമ്പത്തിക ശീലങ്ങൾ!