സാലറി സ്ലിപ് സൂക്ഷിച്ചു നോക്കണം; ഇനി കയ്യിൽക്കിട്ടുന്ന ശമ്പളം കുറയുമോ? ചർച്ചയിൽ നിറഞ്ഞ് പുതിയ തൊഴിൽ നിയമം

Published : Apr 21, 2026, 12:27 PM IST
indian rupee

Synopsis

രാജ്യത്ത് പുതിയ തൊഴിൽ നിയമം (ലേബർ കോഡ്) പ്രാബല്യത്തിൽ വരുന്നതോടെ ശമ്പള ഘടനയിൽ വലിയ മാറ്റങ്ങൾ വരും. അടിസ്ഥാന ശമ്പളം മൊത്ത ശമ്പളത്തിന്റെ 50% ആകുന്നതോടെ പിഎഫ്, ഗ്രാറ്റുവിറ്റി വിഹിതം എന്നിവ വർധിക്കും. ഇത് കൈയിൽ കിട്ടുന്ന ശമ്പളം കുറയാൻ കാരണമായേക്കാമെങ്കിലും വിരമിക്കൽ കാലത്ത് മികച്ച സാമ്പത്തിക സുരക്ഷ ഉറപ്പാക്കും.

രാജ്യത്ത് പുതിയ തൊഴിൽ നിയമ നിയമം (Labour Code) പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇത് തൊഴിലാളികളുടെ ശമ്പള ഘടനയിലും മറ്റും എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന ചർച്ചകൾ നടക്കുകയാണ്. എന്തായാലും ഇനി മുതൽ കിട്ടുന്ന സാലറി സ്ലിപ്പ് കൂടുതൽ സൂക്ഷ്മമായി പരിശോധിക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. അതേ സമയം, കയ്യിൽക്കിട്ടുന്ന ശമ്പളം കുറയുമെന്ന ആശങ്കകളാണ് തൊഴിലാളികൾ പങ്കുവക്കുന്നത്. ഇത് സത്യമാണോ? പരിശോധിക്കാം..

പുതിയ ചട്ടപ്രകാരം, ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം + ഡിയർനെസ് അലവൻസ് (DA) + റിട്ടെയ്നിംഗ് അലവൻസും ആകെച്ചേർത്ത് നിങ്ങളുടെ മൊത്ത ശമ്പളത്തിന്റെ (സിടിസി)യുടെ കുറഞ്ഞത് 50% വരണമെന്നാണ് വ്യവസ്ഥ. ഇതോടെ ഒരു മാസത്തിന് നിങ്ങളുടെ കൈയിൽ കിട്ടുന്ന ശമ്പളത്തിലും (take-home salary), റിട്ടയർമെന്റ് ഫണ്ടുകളിലേക്കുള്ള നിക്ഷേപങ്ങളിലും മാറ്റം വന്നേക്കും.

കൈയിൽ കിട്ടുന്ന ശമ്പളം കുറയുമോ?

ഇതുവരെ പല കമ്പനികളും എച്ച്ആർഎ, ബോണസ്, മറ്റ് അലവൻസുകൾ എന്നിവ വർധിപ്പിച്ച് ബേസിക് ശമ്പളം കുറച്ച് നിർത്തിയിരുന്നു. ഇതിലൂടെ ജീവനക്കാർക്ക് കൈയിൽ കിട്ടുന്ന ശമ്പളം കൂടുതലായിരുന്നെങ്കിലും പിഎഫ്, ഗ്രാറ്റ്യുവിറ്റി തുടങ്ങിയ റിട്ടയർമെന്റ് നിക്ഷേപങ്ങൾ കുറവുമായിരുന്നു. എന്നാൽ, പുതിയ നിയമപ്രകാരം, ആകെ അലവൻസുകൾ സിടിസിയുടെ 50 ശതമാനത്തിന് മുകളിലേക്ക് പോയാൽ, അതിലധികമുള്ള തുക അടിസ്ഥാന ശമ്പളമായി ചേർക്കേണ്ടി വരും. ഇതോടെ അടിസ്ഥാന ശമ്പളം ഉയരും.

പിഎഫ്, ഗ്രാറ്റ്യുവിറ്റി വർധിക്കും

അടിസ്ഥാന ശമ്പളമാണ് പിഎഫ്ഉം ഗ്രാറ്റ്യുവിറ്റിയും കണക്കാക്കാനുള്ള അടിസ്ഥാനം. അതിനാൽ അടിസ്ഥാന ശമ്പളം ഉയർന്നാൽ പിഎഫ് നിക്ഷേപവും ഗ്രാറ്റ്യുവിറ്റി തുകയും വർധിക്കും. അതായത്, ഇപ്പോൾ കൈയിൽ കിട്ടുന്ന ശമ്പളം കുറയാൻ സാധ്യതയുണ്ടെങ്കിലും, ഭാവിയിലേക്ക് കുറേക്കൂടി സാമ്പത്തിക സുരക്ഷ ഉണ്ടാകുമെന്ന് സാരം.

PREV
Read more Articles on
click me!

Recommended Stories

വരുമാനം കൃത്യമായി കൂടുന്നുണ്ട്, പക്ഷെ പോക്കറ്റ് കാലി! സമ്പാദ്യം ചോരുന്നത് എങ്ങനെ?
ഒരൊറ്റ അസുഖം വന്നാൽ മതി, ചികിത്സാച്ചെലവ് നടുവൊടിക്കും; സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടമാവുക വര്‍ഷങ്ങളുടെ സമ്പാദ്യം!