റിപ്പോ കുറയുമ്പോള്‍ പേഴ്‌സണല്‍ ലോണിന് എത്ര പലിശ കുറയും; ഇപ്പോള്‍ വായ്പ എടുക്കണോ, അതോ കാത്തിരിക്കണോ?

Published : Jun 13, 2025, 05:23 PM IST
Mistakes to avoid when using a personal loan calculator

Synopsis

ഇപ്പോള്‍ വ്യക്തിഗത വായ്പയെടുക്കണോ അതോ കാത്തിരിക്കണോ?  

റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വീണ്ടും കുറച്ചിരിക്കുകയാണ്. ഇത് വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെയുള്ള പലതരം ലോണുകളുടെ പലിശ നിരക്ക് കുറയ്ക്കാന്‍ സഹായിക്കും. ആര്‍.ബി.ഐയുടെ പണനയ സമിതി യോഗത്തില്‍, റിപ്പോ നിരക്ക് 0.50% കുറയ്ക്കാനാണ് തീരുമാനിച്ചത്. അതോടൊപ്പം, ബാങ്കുകള്‍ ആര്‍.ബി.ഐയില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനമായ കാഷ് റിസര്‍വ് റേഷ്യോയും കുറച്ചിട്ടുണ്ട്.

വ്യക്തിഗത വായ്പകളെ ഇത് എങ്ങനെ ബാധിക്കും?

റിപ്പോ നിരക്ക് കുറയ്ക്കുന്നത് വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് കുറയാന്‍ സഹായിക്കും. ബാങ്കുകള്‍ക്ക് പണം കുറഞ്ഞ ചിലവില്‍ കിട്ടുന്നത് കൊണ്ട്, അവര്‍ക്ക് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ നല്‍കാന്‍ കഴിയും. അതുകൊണ്ട്, റിപ്പോ നിരക്ക് കുറയുമ്പോള്‍ വ്യക്തിഗത വായ്പകളുടെയും മറ്റ് ലോണുകളുടെയും പലിശ നിരക്കുകള്‍ കുറയും.

ഉദാഹരണം നോക്കാം:

5 വര്‍ഷത്തേക്ക് 10 ലക്ഷം രൂപ വ്യക്തിഗത വായ്പയെടുക്കാന്‍ ആലോചിക്കുകയാണെന്ന് കരുതുക.

നിലവില്‍ 12% പലിശ നിരക്കില്‍:് പ്രതിമാസം 22,244 രൂപയാണ് ഇഎംഐ വരിക. 5 വര്‍ഷം കൊണ്ട് മൊത്തം 13,34,667 രൂപ തിരിച്ചടയ്ക്കണം. ഇതില്‍ പലിശയായി മാത്രം 3,34,667 രൂപ വരും. പലിശ 11% ആയി കുറച്ചാല്‍: പ്രതിമാസ ഇഎംഐ 21,742 രൂപയായി കുറയും. 5 വര്‍ഷം കൊണ്ട് മൊത്തം 13,04,545 രൂപ തിരിച്ചടച്ചാല്‍ മതി. പലിശയായി 3,04,545 രൂപ മാത്രം. അതായത്, പലിശ 12% ല്‍ നിന്ന് 11% ആയി കുറഞ്ഞാല്‍,് പ്രതിമാസം 502 രൂപ ഇഎംഐയില്‍ ലാഭിക്കാന്‍ കഴിയും. കൂടാതെ, മൊത്തം ലോണ്‍ കാലാവധിയില്‍ 30,122 രൂപയുടെ പലിശ ലാഭവും ഉണ്ടാകും!

ഈ പലിശ നിരക്ക് കുറവ് വ്യക്തിഗത വായ്പകള്‍ക്ക് മാത്രമല്ല, ഭവന വായ്പകള്‍, വാഹന വായ്പകള്‍, ബിസിനസ് വായ്പകള്‍ തുടങ്ങിയ മിക്കവാറും എല്ലാതരം വായ്പകള്‍ക്കും ബാധകമാകും.

ഇപ്പോള്‍ വ്യക്തിഗത വായ്പയെടുക്കണോ അതോ കാത്തിരിക്കണോ?

അടുത്ത് തന്നെ ഇനിയും പലിശ നിരക്ക് കുറയ്ക്കാന്‍ പരിമിതമായ സാധ്യതകളേ ഉള്ളൂ. ഇത് പണപ്പെരുപ്പത്തെ ആശ്രയിച്ചിരിക്കും. റിപ്പോ നിരക്ക് കുറച്ചതിന്റെ പ്രയോജനം ബാങ്കുകള്‍ ഉപഭോക്താക്കളിലേക്ക് കൈമാറും. അതിനാല്‍, നിങ്ങള്‍ക്ക് വ്യക്തിഗത വായ്പ ആവശ്യമുണ്ടെങ്കില്‍, ഇപ്പോള്‍ അതിനായി അപേക്ഷിക്കുന്നത് പരിഗണിക്കാവുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

കേൾക്കുന്നതെല്ലാം സത്യമല്ല! പലതും വെറുതേ പറയുന്നതാണെന്നേ, സാമ്പത്തിക കാര്യങ്ങളിൽ സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട മിഥ്യാധാരണകൾ
സ്മാർട്ട് ആയി ഉപയോഗിക്കാം പേഴ്സണൽ ലോൺ! ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ..