സ്മാർട്ട് ആയി ഉപയോഗിക്കാം പേഴ്സണൽ ലോൺ! ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ..
അടിയന്തര ഘട്ടങ്ങളിൽ നമ്മളിൽ പലരും പേഴ്സണൽ ലോൺ എടുക്കാറുണ്ട്. എന്നാൽ ഒരു ഇഎംഐ പാളിയാൽപ്പോലും ഇത് നമുക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും. സ്മാർട്ട് ആയി ഉപയോഗിച്ചാൽ പേഴ്സണൽ ലോൺ ബാധ്യതയാകില്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുമാകും.

ഉയർന്ന പലിശയുള്ള ബാധ്യതകൾ
ഉയർന്ന പലിശ നിരക്ക് വരുന്ന ബാധ്യതകൾ തീർക്കാൻ പേഴ്സണൽ ലോൺ ഉപയോഗിക്കാം. ക്രെഡിറ്റ് കാർഡ് ഡ്യൂ ഡേറ്റ് കഴിഞ്ഞ് വരുന്ന ബാധ്യതയൊക്കെ ഈ ലിസ്റ്റിൽ പെടും. കുറഞ്ഞ പലിശയുള്ള ഒരു പേഴ്സണൽ ലോൺ എടുത്ത് ക്രെഡിറ്റ് കാർഡ് ബിൽ ഒറ്റയടിക്ക് തീർക്കാം.
ഒറ്റ ലോൺ ആക്കാം
പല കടങ്ങളെ ഒറ്റ ലോൺ ആയി മാറ്റാം. ഇതിന് പേഴ്സണൽ ലോൺ തെരഞ്ഞെടുക്കാം. ഇത് വഴി തിരിച്ചടവ് കൂടുതൽ എളുപ്പമാകുകയും പലിശബാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യാം.
നല്ലൊരു ഭാവിയോട് 'നോ' വേണ്ട
ഭാവിയിൽ നിങ്ങളുടെ വരുമാന ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ചെലവുകൾക്കായി, ഉദാഹരണത്തിന് പഠനം, പ്രൊഫഷണൽ ടൂൾസ്, സ്‌കിൽ ഡെവലപ്മെന്റ് തുടങ്ങിയവക്കായി അത്യാവശ്യ ഘട്ടങ്ങളിൽ പേഴ്സണൽ ലോൺ എടുക്കാം. പണമില്ലെന്ന് കരുതി ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച്ച വരുത്തണമെന്നില്ല.
പലിശനിരക്കുകൾ നോക്കുക
പേഴ്സണൽ ലോണിൽത്തന്നെ ഏറ്റവും എഫക്ടീവായ പലിശ നിരക്ക് കണ്ടെത്തുക. ഉയർന്ന ക്രെഡിറ്റ് സ്‌കോർ, കുറഞ്ഞ കടബാധ്യതാ അനുപാതം, സ്ഥിരമായ വരുമാനം എന്നിവയുള്ള വായ്പാകാർക്ക് കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കും.
ക്രെഡിറ്റ് പ്രൊഫൈൽ
എപ്പോഴും ക്രെഡിറ്റ് പ്രൊഫൈൽ 'നീറ്റ്' ആയി വക്കുക. ഇതിന് നിങ്ങളുടെ സാമ്പത്തിക ശീലങ്ങൾ മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് മാർഗം. ക്രെഡിറ്റ് പ്രൊഫൈൽ ‘നീറ്റ്’ ആക്കി വക്കുന്നത് പേഴ്സണൽ ലോൺ ലഭിക്കാൻ മാത്രമല്ല, മൊത്തത്തിൽ ഉപകാരപ്പെടും.
എളുപ്പം അടച്ചു തീർക്കാൻ
ബോണസ്, ടാക്‌സ് റീഫണ്ട്, മറ്റേതെങ്കിലും വഴി അപ്രതീക്ഷിതമായി കുറച്ചധികം പണം കയ്യിൽ വന്നാൽ അത് ലോണിലേക്ക് അടക്കാം. ഇങ്ങനെ ചെയ്യുന്നത് പെട്ടെന്ന് നിങ്ങളുടെ ബാധ്യതകളൊഴിവാക്കാനും ടെൻഷൻ ഫ്രീ ആകാനും സഹായിക്കും.

