ആർബിഐ റിപ്പോ നിരക്ക് കുറച്ചു, പലിശ കുറയാൻ ഭവന വായ്പ എടുക്കുന്നവർ എന്താണ് ചെയ്യേണ്ടത്?

Published : Jun 06, 2025, 11:15 AM IST
Home Loan EMI

Synopsis

റിപ്പോ നിരക്കിൽ വന്ന മാറ്റം എങ്ങനെ പ്രയോജനപ്പെടുത്താം? ഭവന വായ്പ എടുത്തവർക്ക് പലിശ കുറയാൻ എന്താണ് ചെയ്യേണ്ടത്?

2025 ഫെബ്രുവരി മുതൽ തുടർച്ചയായ മൂന്നാമത്തെ അവലോകന യോഗത്തിലും റിപ്പോ നിരക്ക് കുറയ്ക്കാൻ ആർബിഐ തീരുമാനിച്ചിരിക്കുകയാണ്. പണപ്പെരുപ്പം കുറഞ്ഞതും ശക്തമായ സാമ്പത്തിക വളർച്ചയും പലിശ നിരക്ക് കുറയ്ക്കാൻ ആർബിഐയെ സഹായിച്ചേക്കാം. കഴിഞ്ഞ മൂന്ന് മാസമായി പണപ്പെരുപ്പം നാല് ശതമാനമെന്ന ലക്ഷ്യത്തിന് താഴെയാണ്. വരുംമാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞ നിലയില്‍ തുടരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

ഭവന വായ്പ എടുക്കുന്നവർ എന്താണ് ചെയ്യേണ്ടത്?

20 വർഷത്തേക്ക് 50 ലക്ഷം രൂപ വായ്പയുടെ പലിശ നിരക്ക് 9% ൽ നിന്ന് 8.5% ആയി കുറയുകയാണെങ്കിൽ, 3.83 ലക്ഷം രൂപ ലാഭിക്കാം. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ പലിശ നിരക്ക് അതിവേഗം വർധിച്ച പഴയ ഭവന വായ്പക്കാർക്ക് ഇത് വളരെ ആശ്വാസം നൽകും.കുറയുന്ന പലിശ നിരക്ക് പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ വായ്പ ഇബിഎൽആർ പലിശ സംവിധാനത്തിലേക്ക് മാറണം. നിങ്ങളുടെ ലോൺ ബിപിഎൽആർ, അല്ലെങ്കിൽ എംസിഎൽആർ പോലുള്ള മറ്റേതെങ്കിലും രീതിയിലാണോ എന്നറിയാൻ ബാങ്കുമായി ബന്ധപ്പെടുക. അങ്ങനെ ആണെങ്കിൽ, ഇബിഎൽആറിലേക്കുള്ള മാറ്റത്തിന് അപേക്ഷ നൽകണം.

എന്താണ് ഇബിഎൽആർ?

ഇബിഎൽആർ അഥവാ എക്‌സ്റ്റേണൽ ബെഞ്ച്മാർക്ക് ലിങ്ക്ഡ് ലെൻഡിംഗ് റേറ്റ് റിപ്പോ നിരക്കുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള വായ്പകളാണ്. റിപ്പോ നിരക്ക് കുറയുന്നതിന് അനുസരിച്ച് പലിശ നിരക്ക് കുറയുന്നതിന് ഇബിഎൽആർ സംവിധാനത്തിലേക്ക് മാറുന്നത് സഹായിക്കും. ഭവനവായ്പ എടുത്തിട്ടുള്ളവർക്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നതിന്റെ പെട്ടെന്നുള്ള ഇളവ് ലഭിക്കുന്നത് ഇബിഎൽആർ വായ്പകളിലാണ്.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?