
കഴിഞ്ഞ അഞ്ച് മാസത്തിനിടെ, മൂന്ന് ധനനയ യോഗങ്ങളിലായി പലിശയില്‍ ആര്‍ബിഐ മൊത്തം 100 ബേസിസ് പോയിന്റ് അതായത് 1% കുറവ് വരുത്തിയിരുന്നു. ഇതനുസരിച്ചുള്ള കുറവ് സേവിംഗ്‌സ് അകൗണ്ട് പലിശയിലും പ്രതിഫലിക്കും.
സേവിംഗ്‌സ് അക്കൗണ്ട് പലിശ കുറച്ച പ്രധാന ബാങ്കുകള്‍
എസ്ബിഐ സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ എല്ലാ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും ജൂണ്‍ 15 മുതല്‍ പ്രതിവര്‍ഷം 2.5% എന്ന ഏകീകൃത പലിശ നിരക്ക് നടപ്പിലാക്കി. നേരത്തെ ഈ നിരക്ക് 10 കോടി രൂപയില്‍ കുറഞ്ഞ ബാലന്‍സിന് 2.7% ഉം 10 കോടി രൂപയും അതില്‍ കൂടുതലുള്ളതിനും 3% ഉം ആയിരുന്നു.
എച്ച്ഡിഎഫ്‌സി ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കുകള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ജൂണ്‍ 10 മുതല്‍ എല്ലാ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും പ്രതിവര്‍ഷം 2.75% ഏകീകൃത പലിശ നല്‍കാന്‍ തുടങ്ങി. നേരത്തെ 50 ലക്ഷം രൂപയില്‍ കുറഞ്ഞ തുകയ്ക്ക് 2.75% ഉം 50 ലക്ഷം രൂപയില്‍ കൂടുതലുള്ളതിന് 3.25% ഉം പലിശ ലഭിച്ചിരുന്നു.
ഐസിഐസിഐ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കുകള്‍ ഐസിഐസിഐ ബാങ്കും ജൂണ്‍ 12 മുതല്‍ പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചു. ബാങ്ക് ഇപ്പോള്‍ എല്ലാ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും പ്രതിവര്‍ഷം 2.75% പലിശ വാഗ്ദാനം ചെയ്യുന്നു, അതേസമയം നേരത്തെ 50 ലക്ഷം രൂപയില്‍ കൂടുതലുള്ള തുകകള്‍ക്ക് 3.25% പലിശ ലഭിച്ചിരുന്നു. 50 ലക്ഷം രൂപയില്‍ കുറഞ്ഞ ബാലന്‍സുകള്‍ക്ക് 2.75% പലിശ നേരത്തെ തന്നെ നല്‍കിയിരുന്നു.
സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കുകള്‍ മാറ്റിയ മറ്റ് ബാങ്കുകള്‍
ബാങ്ക് ഓഫ് ബറോഡ: ബാങ്ക് ഓഫ് ബറോഡ ജൂണ്‍ 12 മുതല്‍ പുതിയ നിരക്കുകള്‍ നടപ്പിലാക്കി. സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് 2.7% മുതല്‍ 4.25% വരെ ആണ് പലിശ , ഇത് നിക്ഷേപ തുക അനുസരിച്ച് വ്യത്യാസപ്പെടുന്നു.
ഫെഡറല്‍ ബാങ്ക്: ഫെഡറല്‍ ബാങ്ക് ജൂണ്‍ 17 മുതല്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് 2.5% മുതല്‍ 6.25% വരെ പലിശ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടുതല്‍ തുക നിക്ഷേപിക്കുന്നതിലൂടെ ഉയര്‍ന്ന പലിശ നേടാം.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഇപ്പോള്‍ സേവിംഗ്‌സ് അക്കൗണ്ട് ബാലന്‍സ് അനുസരിച്ച് 3% മുതല്‍ 5% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. പുതിയ നിരക്കുകള്‍ ജൂണ്‍ 16 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ആര്‍ബിഎല്‍ ബാങ്ക്: ആര്‍ബിഎല്‍ ബാങ്ക് ജൂണ്‍ 16 മുതല്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് 3% മുതല്‍ 6.75% വരെ പലിശ ഏർപ്പെടുത്തി.
കാനറ ബാങ്ക്: 2025 മെയ് മാസത്തില്‍, പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് ഉള്‍പ്പെടെ നിരവധി ബാങ്കുകള്‍ സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്കുള്ള നിരക്കുകള്‍ കുറച്ചിരുന്നു. മെയ് 19 മുതല്‍ കാനറ ബാങ്കിന്റെ സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കുകള്‍ ഉപഭോക്താക്കളുടെ അക്കൗണ്ട് ബാലന്‍സ് അനുസരിച്ച് 2.70% നും 4% നും ഇടയിലാണ്.