കമ്പനികള്‍ക്ക് താങ്ങായ കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍; അറിയേണ്ടതെല്ലാം

Published : Oct 12, 2025, 06:54 PM IST
credit card

Synopsis

ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം. മികച്ച സൗകര്യങ്ങള്‍ നല്‍കുമ്പോഴും, കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:

ജീവനക്കാരുടെ ബിസിനസ്സ് സംബന്ധമായ ചെലവുകള്‍ എളുപ്പത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യാന്‍ കമ്പനികളെ സഹായിക്കുന്ന പ്രത്യേകതരം പേമെന്റ് കാര്‍ഡുകളാണ് കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍. സ്ഥാപനത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനും, കൃത്യമായി ഉപയോഗിക്കുന്നു എന്നത് ഉറപ്പാക്കാനും, ഇത് വഴി കമ്പനികള്‍ക്ക് സാധിക്കുന്നു. പ്രമുഖ സ്ഥാപനങ്ങളും കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്ക് സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ക്കായി നല്‍കുന്നതാണ് ഈ കാര്‍ഡുകള്‍

കാര്‍ഡ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

ജീവനക്കാര്‍ക്ക് ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം.

  • ചെലവുകള്‍: യാത്രകള്‍, യോഗങ്ങള്‍, ഓഫീസ് സാധനങ്ങള്‍ വാങ്ങല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഈ കാര്‍ഡ് നല്‍കുന്നത്.
  • ഒറ്റ ബില്‍: സ്ഥാപനത്തിലെ എല്ലാ കോര്‍പ്പറേറ്റ് കാര്‍ഡ് ഉടമകളുടെയും മൊത്തം ചെലവുകള്‍ ചേര്‍ത്ത് ഒരു പ്രതിമാസ ബില്‍ കമ്പനിയുടെ അക്കൗണ്ടിലേക്കാണ് വരുന്നത്.
  • പരിധി: കാര്‍ഡിന്റെ ക്രെഡിറ്റ് ലിമിറ്റ് തീരുമാനിക്കുന്നത് കമ്പനിയുടെ സാമ്പത്തിക ശേഷിയാണ്. ജീവനക്കാരന്റെ വ്യക്തിഗത വരുമാനത്തിനോ തിരിച്ചടവ് ശേഷിക്കോ ഇതില്‍ പങ്കില്ല.
  • കണക്കെടുപ്പ് എളുപ്പം: മാനേജ്മെന്റ് സോഫ്റ്റ്വെയറുകള്‍ വഴി ഈ കാര്‍ഡുകളിലെ ഓരോ ഇടപാടും രേഖപ്പെടുത്തുകയും തരംതിരിക്കുകയും ചെയ്യുന്നു.
  • ആനുകൂല്യങ്ങള്‍: യാത്രാ ഇളവുകള്‍, ക്യാഷ് ബാക്ക്, റിവാര്‍ഡ് പോയിന്റുകള്‍ എന്നിവയും ഈ കാര്‍ഡുകള്‍ നല്‍കാറുണ്ട്. ഇത് കമ്പനികള്‍ക്ക് പണം ലാഭിക്കാനും സഹായിക്കും.

ബിസിനസ് സ്ഥാപനങ്ങളുടെ നേട്ടങ്ങള്‍

  • കേന്ദ്രീകൃത നിയന്ത്രണം: എല്ലാ ചെലവുകളും തത്സമയം അറിയാന്‍ കഴിയുന്നതിനാല്‍, അംഗീകാരമില്ലാത്ത ചെലവുകള്‍ കുറയ്ക്കാന്‍ സാധിക്കുന്നു.
  • ഓഡിറ്റ് എളുപ്പം: ഇടപാടുകളുടെ കൃത്യമായ രേഖകള്‍ ഉള്ളത് കാരണം ഓഡിറ്റിംഗിനും നികുതി അടയ്ക്കുന്നതിനും സഹായകമാണ്.
  • റീഇംബേഴ്സ്മെന്റ് ലളിതം: ജീവനക്കാര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവഴിക്കുന്നത് ഒഴിവാക്കാം. കമ്പനിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് ബില്‍ വരുന്നതിനാല്‍ റീഇംബേഴ്സ്മെന്റ് നടപടികള്‍ ഒഴിവാക്കാം.
  • ചെലവ് പരിധിയില്‍ നിയന്ത്രണം: ഓരോ ജീവനക്കാരന്റെയും ചെലവഴിക്കല്‍ രീതി അനുസരിച്ച്, കമ്പനിക്ക് കാറ്റഗറി അടിസ്ഥാനത്തിലോ സ്ഥാപനം അടിസ്ഥാനത്തിലോ ചെലവ് പരിധി നിശ്ചയിക്കാം.

മികച്ച സൗകര്യങ്ങള്‍ നല്‍കുമ്പോഴും, കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:

  • ദുരുപയോഗ സാധ്യത: ജീവനക്കാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത.
  • സുരക്ഷാ പ്രശ്നങ്ങള്‍: ഡാറ്റാ ചോര്‍ച്ച, അനധികൃത ഇടപാടുകള്‍, ഫിഷിംഗ് എന്നിവയ്ക്ക് സാധ്യതയുണ്ട്.
  • പലിശയും നിയമപ്രശ്‌നങ്ങളും: കൃത്യ സമയത്ത് പണം തിരിച്ചടച്ചില്ലെങ്കില്‍ വലിയ പലിശയും നിയമപരമായ പ്രശ്‌നങ്ങളും ഉണ്ടാകാം.
  • കണക്കെടുപ്പിലെ വെല്ലുവിളി: കാര്യക്ഷമമായ ഒരു സംവിധാനം ഇല്ലെങ്കില്‍ ജീവനക്കാരുടെ ചെലവുകള്‍ ട്രാക്ക് ചെയ്യുന്നത് ബുദ്ധിമുട്ടാകും.
  • കമ്പനിയുടെ 'ക്രെഡിറ്റ് സ്‌കോര്‍': കാര്‍ഡ് തിരിച്ചടവ് മുടങ്ങിയാല്‍ കമ്പനിയുടെ മൊത്തത്തിലുള്ള കടമെടുപ്പ് ശേഷിക്ക് അത് ദോഷകരമായി ബാധിക്കും.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?