വരുമാനം കൂടിയാൽ കടം തീർക്കണോ അതോ നിക്ഷേപിക്കണോ? അറിയേണ്ടതെല്ലാം

Published : Jun 08, 2025, 07:15 PM IST
mp government employee salary hike navratri bonus daily allowance house rent hike

Synopsis

അധിക വരുമാനം ഉപയോഗിച്ച് വായ്പ അടച്ചു തീർക്കുകയാണോ സേവിംഗ്സ് ആരംഭിക്കുകയാണോ വേണ്ടത്?

സാധാരണയായി ജീവനക്കാർക്ക് ശമ്പള വർധന ലഭിക്കുന്ന സമയമാണ് ഇത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വായ്പ എടുത്തവർ എപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് എത്രയും പെട്ടെന്ന് വായ്പ അടച്ചുതീർക്കണമെന്നത്. എന്നാൽ അധിക വരുമാനം ഉപയോഗിച്ച് വായ്പ അടച്ചു തീർക്കുകയാണോ സേവിംഗ്സ് ആരംഭിക്കുകയാണോ വേണ്ടത് എന്ന സംശയം ഉയരും. ഇത് ഒരു ഉദാഹരണത്തിലൂടെ പരിശോധിക്കാം.

20 വർഷ കാലാവധിയിൽ 86,000 രൂപയുടെ പ്രതിമാസ ഇഎംഐ ഉള്ള ഒരു കോടി രൂപ ഭവനവായ്പയുള്ള ഒരു വ്യക്തിയെ ഉദാഹരണമായെടുക്കാം. ഈ വ്യക്തിക്ക് പ്രതിമാസം 24,000 രൂപ ശമ്പള വർദ്ധനവ് ലഭിക്കുന്നുവെന്ന് കരുതുക, ഇത് വായ്പ തിരിച്ചടവ് ത്വരിതപ്പെടുത്തുന്നതിനോ നിക്ഷേപങ്ങളിലേക്ക് കടക്കുന്നതിനോ ഉള്ള അവസരം ഒരുക്കുന്നു . ഇഎംഐ 86,000 രൂപയിൽ നിന്ന് 1.1 ലക്ഷം രൂപയായി വർധിപ്പിച്ചാൽ വായ്പാ കാലാവധി 20ൽ നിന്ന് 13.75 വർഷമായി കുറയ്ക്കാം. ഇത് പലിശയിനത്തിൽ 35 ലക്ഷം രൂപ ലാഭിക്കുന്നതിനും സഹായിക്കുന്നു.

നേട്ടങ്ങൾ

- സാമ്പത്തിക സമ്മർദ്ദം കുറക്കുന്നു

- പലിശ ചെലവുകളിൽ ലാഭം

- കാര്യമായ സാമ്പത്തിക ബാധ്യതയിൽ നിന്നും മോചനം

ദോഷങ്ങൾ:

- നിക്ഷേപങ്ങളിൽ നിന്ന് ഉയർന്ന വരുമാനം ലഭിക്കാനുള്ള അവസരം നഷ്ടമാകുന്നു

അധികമായി ലഭിക്കുന്ന ശമ്പളം എസ്ഐപികളിൽ നിക്ഷേപിച്ചാലോ

അധികമായി ലഭിക്കുന്ന 24,000 രൂപ 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കാൻ സാധ്യതയുള്ള സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനുകളിൽ (എസ്ഐപി) നിക്ഷേപിച്ചാൽ 17 വർഷത്തിനുള്ളിൽ, 1.6 കോടി രൂപയുടെ കോർപ്പസ് ഉണ്ടാക്കാൻ കഴിയും.

നേട്ടങ്ങൾ

- അടിയന്തര സാഹചര്യങ്ങൾക്കോ മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കോ ഉള്ള പണം സ്വരൂപിക്കാം

- മുൻകൂർ പേയ്മെൻറ് വഴി ലാഭിക്കുന്ന പലിശയേക്കാൾ ഉയർന്ന വരുമാനം ഉറപ്പാക്കാം

- പണപ്പെരുപ്പത്തിനേക്കാൾ നേട്ടം ലഭിക്കുന്ന നിക്ഷേപം

ദോഷങ്ങൾ:

- എസ്ഐപി ഓഹരി വിപണിയിലെ ലാഭ നഷ്ട സാധ്യതകളെ ആശ്രയിച്ചിരിക്കുന്നു

നേരത്തെയുള്ള വായ്പ തിരിച്ചടവ് മാനസിക ആശ്വാസം നൽകുമ്പോൾ, എസ്ഐപികളിൽ നിക്ഷേപിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗണ്യമായി വലിയ സമ്പത്ത് സൃഷ്ടിക്കുന്നതിന് സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?