കേരളത്തിനു പുറമെ 96 ലോക്സഭാ മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്

Published : Apr 22, 2019, 07:26 AM ISTUpdated : Apr 22, 2019, 08:05 AM IST
കേരളത്തിനു പുറമെ 96 ലോക്സഭാ മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്

Synopsis

കേരളത്തിലെ 20 മണ്ഡലങ്ങൾക്ക് പുറമെ 96 ലോക്സഭാ മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുക. ഏറ്റവും കൂടുതൽ സീറ്റുകളിൽ വോട്ടെടുപ്പ് നടക്കുന്നത് മൂന്നാം ഘട്ടത്തിലാണ്. ഒരുപക്ഷേ രാജ്യം ആര് ഭരിക്കുമെന്ന തീരുമാനത്തിൽ നിര്‍ണായകമാകുക മൂന്നാം ഘട്ട വോട്ടെടുപ്പിലാകും.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടമായ നാളെ കേരളത്തോടൊപ്പം മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. കേരളത്തിലെ 20 മണ്ഡലങ്ങൾക്ക് പുറമെ 96 ലോക്സഭാ മണ്ഡലങ്ങളിലാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുക. ഏറ്റവും കൂടുതൽ സീറ്റുകളിൽ വോട്ടെടുപ്പ് നടക്കുന്നത് മൂന്നാം ഘട്ടത്തിലാണ്. ഒരുപക്ഷേ രാജ്യം ആര് ഭരിക്കുമെന്ന തീരുമാനത്തിൽ നിര്‍ണായകമാകുക മൂന്നാം ഘട്ട വോട്ടെടുപ്പിലാകും.

മൂന്നാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ സീറ്റുകൾ ഗുജറാത്തിലാണ്. 26 സീറ്റുകൾ. കർണാടകത്തിലെ 14 മണ്ഡലങ്ങളും നാളെ വിധിയെഴുതും. ഗുജ്റാത്തിലെ ഗാന്ധി നഗറിൽ അമിത് ഷാ, യുപിയിലെ മെയ്ൻപുരിയിൽ മുലായംസിങ് യാദവ്, കർണാടകത്തിലെ കലബർഗിയിൽ മല്ലികാർജുൻ ഖാർഗെ എന്നിവരാണ് നാളെ ജനവിധി തേടുന്നവരിലെ പ്രധാനികൾ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും നാളെയോടെ വോട്ടെടുപ്പ് പൂർത്തിയാകും.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?