കേരളത്തില്‍ പതിമൂന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ്പോയി

By Web TeamFirst Published May 24, 2019, 9:43 AM IST
Highlights

പോള്‍ ചെയ്ത വോട്ടില്‍ സാധുവായ വോട്ടിന്‍റെ ആറില്‍ ഒന്ന് നേടിയാല്‍ മാത്രമാണ് പത്രിക സമര്‍പ്പിക്കുന്ന സയമത്ത് കെട്ടിവച്ച തുക തിരിച്ചുലഭിക്കുകയുള്ളൂ.

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ അടക്കം 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച കാശ് പോയി. കണ്ണൂരില്‍ സികെ പത്മനാഭനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പിന്നില്‍. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ സികെപി നേടിയത് 68509 വോട്ടാണ്. തൊട്ടുപിന്നില്‍ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇദ്ദേഹത്തിന് കിട്ടിയത് 78816 വോട്ടാണ്.

എന്‍ഡിഎയ്ക്ക് വേണ്ടി പാലക്കാട് മത്സരിച്ച സി കൃഷ്ണകുമാര്‍, ത‍ൃശ്ശൂരില്‍ സുരേഷ് ഗോപി, പിസി തോമസ് കോട്ടയം, കെഎസ് രാധാകൃഷ്ണന്‍ ആലപ്പുഴ, കെ സുരേന്ദ്രന്‍ പത്തനംതിട്ട, ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങല്‍, കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം എന്നിവര്‍ക്ക് മാത്രമാണ് കെട്ടിവച്ച കാശ് തിരിച്ചുകിട്ടുക. പോള്‍ ചെയ്ത വോട്ടില്‍ സാധുവായ വോട്ടിന്‍റെ ആറില്‍ ഒന്ന് നേടിയാല്‍ മാത്രമാണ് പത്രിക സമര്‍പ്പിക്കുന്ന സയമത്ത് കെട്ടിവച്ച തുക തിരിച്ചുലഭിക്കുകയുള്ളൂ.

click me!