
ദില്ലി: ആദ്യഘട്ട വോട്ടെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. 91 മണ്ഡലങ്ങൾ ഏപ്രിൽ 11 ന് പോളിംഗ് ബൂത്തിലേക്ക് എത്തും. ആന്ധ്രപ്രദേശ്, അരുണാചൽ , സിക്കിം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിജ്ഞാപനവും ഇറങ്ങി. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം ഇരുപത്തിയാറാണ്. ഏഴു ഘട്ടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് നടപടികൾക്കാണ് ഇന്ന് തുടക്കമാകുന്നത്. ഇരുപത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 91 ലോക്സഭാ സീറ്റുകളാണ് അടുത്ത മാസം പതിനൊന്നിന് ആദ്യ ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് എത്തുക.