ശബരിമല വിഷയത്തിൽ മോദി നാടകം കളിക്കുന്നു; എ കെ ആന്‍റണി

Published : Apr 20, 2019, 05:32 PM ISTUpdated : Apr 20, 2019, 05:37 PM IST
ശബരിമല വിഷയത്തിൽ മോദി നാടകം കളിക്കുന്നു; എ കെ ആന്‍റണി

Synopsis

ഭരണത്തിലിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും ഭരണഘടന ഭേദഗതിക്കും ബിജെപി മുതിര്‍ന്നില്ല. ഇപ്പോള്‍ പറയുന്ന വിശ്വാസ സംരക്ഷണം നാടകമാണെന്ന് എ കെ ആന്‍റണി. 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രശ്നമുണ്ടാക്കിയത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ ആണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണി ആരോപിച്ചു . യുവതീ പ്രവേശന വിധിക്കെതിരെ ഭരണത്തിലിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും ഭരണഘടന ഭേദഗതിക്കും ബിജെപി മുതിര്‍ന്നില്ല . ഇപ്പോള്‍ അവര്‍ പറയുന്ന വിശ്വാസ സംരക്ഷണം നാടകമാണെന്നും നേരേന്ദ്ര മോദി മികച്ച നടനാണെന്നും എ കെ ആന്‍റണി ആരോപിച്ചു .

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾക്ക് എതിരെയുള്ള വിധി എഴുത്താകും ഇത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പ്. പിണറായി വിജയനെ പാഠം പഠിപ്പിക്കുന്ന ജനങ്ങള്‍ പിണറായിയെ നല്ല നടപ്പിന് ശിക്ഷിക്കുമെന്നും ആൻറണി തിരുവനന്തപുരത്ത് പറഞ്ഞു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?