വെള്ളാപ്പള്ളിക്ക് മുടി കുറവല്ലേ, വേഗം തല മൊട്ടയടിക്കാമല്ലോ; പരിഹാസവുമായി എ എ ഷുക്കൂർ

Published : Mar 13, 2019, 09:50 PM IST
വെള്ളാപ്പള്ളിക്ക് മുടി കുറവല്ലേ, വേഗം തല മൊട്ടയടിക്കാമല്ലോ; പരിഹാസവുമായി എ എ ഷുക്കൂർ

Synopsis

'2006-ൽ വിഷ്ണുനാഥ് ജയിച്ചാൽ മീശ വടിക്കുമെന്ന് പറഞ്ഞതല്ലേ, എന്നിട്ട് വിഷ്ണുനാഥ് ജയിച്ചപ്പോൾ കോൺഗ്രസുകാർ ബ്ലേഡ് അയച്ചു കൊടുത്തിട്ടും വെള്ളാപ്പള്ളി മീശ വടിച്ചില്ലല്ലോ', എന്ന് ഷുക്കൂർ.

തിരുവനന്തപുരം: ആലപ്പുഴയില്‍ എ എം ആരിഫ് തോറ്റാല്‍ തല മൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് പറഞ്ഞ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുന്‍ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍. വെള്ളാപ്പള്ളിക്ക് വേഗം തന്നെ തല മൊട്ടയടിക്കേണ്ടി വരുമെന്ന് ഷുക്കൂര്‍ പരിഹസിച്ചു. അദ്ദേഹത്തിന് അല്ലെങ്കിലും തലയില്‍ അധികം മുടിയില്ലല്ലോ, പെട്ടെന്ന് തന്നെ വടിച്ച് കളയാമല്ലോ - എന്നും ഷുക്കൂര്‍ 'ന്യൂസ് അവറി'ല്‍ പറഞ്ഞു.

2006-ല്‍ പി സി വിഷ്ണുനാഥിനെ തോല്‍പിക്കുമെന്ന് പറഞ്ഞ വെള്ളാപ്പള്ളിയുടെ വെല്ലുവിളി എന്തായെന്ന് ഷുക്കൂര്‍ ചോദിച്ചു. 'അന്ന് വിഷ്ണുനാഥ് ജയിച്ചാല്‍ മീശ വടിക്കേണ്ടി വരുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. എന്നിട്ടെന്തായി? വിഷ്ണുനാഥ് ജയിച്ചു. എന്നിട്ട് മീശ വടിക്കാന്‍ യൂത്ത് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബ്ലേഡ് അയച്ചുകൊടുത്തില്ലേ? എന്നിട്ട് അങ്ങേര് മീശ വടിച്ചില്ലല്ലോ', എന്നും ഷുക്കൂറിന്റെ പരിഹാസം.

ഇത്തവണ ആരിഫ് തോല്‍ക്കുമ്പോള്‍ തല മൊട്ടയടിക്കാന്‍ വെള്ളാപ്പള്ളിക്ക് വേണ്ടി ഉപകരണങ്ങള്‍ ശേഖരിക്കുകയാണ് കോണ്‍ഗ്രസുകാരെന്നാണ് ഷുക്കൂര്‍ പറയുന്നത്.

ചെങ്ങന്നൂരെന്ന ഒറ്റ ഉപതെരഞ്ഞെടുപ്പിലാണ് യുഡിഎഫ് തോറ്റത്. മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളിലൊക്കെ യുഡിഎഫ് ജയിച്ചതെന്താ മറന്നു പോയോ എന്നും ഷുക്കൂര്‍ ചോദിക്കുന്നു.

ഷുക്കൂറിന്റെ പ്രതികരണം വീഡിയോ കാണാം:

"

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?