ദില്ലി: കർണാടകത്തിൽ കോൺഗ്രസും ജെഡിഎസും തമ്മിൽ ലോക്സഭാ സീറ്റ് വിഭജനത്തിൽ ധാരണയായി. 20 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്നാണ് ധാരണ. ബാക്കിയുള്ള എട്ട് മണ്ഡലങ്ങളിൽ ജെഡിഎസ് സ്ഥാനാർത്ഥികൾ മത്സരിക്കും.
നടി സുമലത അവകാശവാദമുന്നയിച്ച മാണ്ഡ്യ സീറ്റും സിറ്റിംഗ് സീറ്റായ തുംകൂർ കോൺഗ്രസ് ജെഡിഎസിന് വിട്ടു നൽകി. മാണ്ഡ്യക്ക് പകരമായി മൈസൂരു സീറ്റ് ജെഡിഎസ് കോൺഗ്രസിന് നൽകി.ഉത്തര കന്നഡ, ചിക്ക മംഗ്ളുരു, ഷിമോഗ, ഹാസൻ, ബംഗ്ളുരൂ നോര്‍ത്ത്, വിജയ പുര എന്നിവയാണ് ജെഡിഎസിന്‍റെ മറ്റു സീറ്റുകള്‍.