പാര്‍ട്ടി നടപടി അംഗീകരിക്കുന്നു എന്ന് സി ആര്‍ നീലകണ്ഠൻ ; ആപ്പ് ആശയങ്ങൾ തുടരും

By Web TeamFirst Published Apr 20, 2019, 3:35 PM IST
Highlights

എൻഡിഎ യെ തോൽപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളെ തോൽപ്പിക്കണമെന്നായിരുന്നു പാര്‍ട്ടി നിലപാട്. അതനുസരിച്ചാണ് തെരഞ്ഞെടുപ്പ് നയം ഉണ്ടാക്കിയതെന്ന് സി ആര്‍ നീലകണ്ഠൻ വിശദീകരിച്ചു.

കൊച്ചി: ആം ആദ്മി പാര്‍ട്ടി കേന്ദ്ര നേതൃത്വം എടുത്ത നടപടി അംഗീകരിക്കുന്നു എന്ന് സി ആര്‍ നീലകണ്ഠൻ. പാര്‍ട്ടി ആശയങ്ങൾ തുടരുമെന്നും നടപടി എടുക്കാൻ ദേശീയ നേതൃത്വത്തിന് അവകാശം ഉണ്ടെന്നും സിആര്‍ നീലകണ്ഠൻ പ്രതികരിച്ചു. എൻഡിഎയെ തോൽപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളെ തോൽപ്പിക്കണമെന്നായിരുന്നു പാര്‍ട്ടി നിലപാട്. അതനുസരിച്ചാണ് തെരഞ്ഞെടുപ്പ് നയം ഉണ്ടാക്കിയതെന്നും സി ആര്‍ നീലകണ്ഠൻ വിശദീകരിച്ചു.

കേരളത്തിന്‍റെ സാഹചര്യത്തിൽ ഒരു മുന്നണിക്ക് മാത്രം പിന്തുണ നൽകാനാകുമായിരുന്നില്ല. നിരുപാധിക പിന്തുണ ഇടത് മുന്നണിക്ക് നൽകാൻ കേന്ദ്ര നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നെങ്കിൽ അതിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നും സിആര്‍ നീലകണ്ഠൻ വിശദീകരിച്ചു. 

പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കുന്നു. പാര്‍ട്ടിയിൽ തുടരുമോ എന്ന ചോദ്യത്തിന് നടപടിയുമായി ഇക്കാര്യത്തിന് ബന്ധമില്ലെന്നും സിആര്‍ നീലകണ്ഠൻ പറഞ്ഞു. 

സംസ്ഥാനത്തെ 13 മണ്ഡലങ്ങളിൽ ആം ആദ്മി പാര്‍ട്ടി യുഡിഎഫിന് പിന്തുണ നൽകുമെന്ന് സി ആര്‍ നീലകണ്ഠൻ പ്രഖ്യാപിച്ചിരുന്നു. ഇടത് മുന്നണിക്ക് നിരുപാധിക പിന്തുണ നൽകണമെന്നാണ് ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വത്തിന്‍റെ നിലപാട്. 

click me!