
ദില്ലി: ഹിന്ദി സിനിമ താരം അരുൺ ബക്ഷി ബിജെപിയിൽ ചേർന്നു. മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺസിങ്ങിന്റെ സാന്നിദ്ധ്യത്തിലാണ് ബി ജെ പിയിൽ ചേർന്നത്. അഭിനേതാവും പിന്നണി ഗായകനുമായ അരുണ്‍ ബക്ഷി സ്വന്തം താല്‍പര്യത്താലാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് രമണ്‍ സിങ് പറഞ്ഞു.
1947 ന് ശേഷം വാജ്പേയിക്ക് ശേഷം ആദ്യമായാണ് ഒരു നേതാവ് തന്നെ സ്വാധീനിക്കുന്നതെന്ന് അരുണ്‍ ബക്ഷി പറഞ്ഞു. ഒരിക്കല്‍ പോലും അവധിയെടുക്കാതെ രാജ്യത്തിന് വേണ്ടി പ്രയത്നിക്കുന്ന പ്രധാനമന്ത്രി തന്നെ ഏറെ സ്വാധീനിച്ചുവെന്ന് അരുണ്‍ ബക്ഷി പറഞ്ഞു. മുംബൈയില്‍ നിന്ന് സ്വന്തം സ്ഥലത്ത് രാഷ്ട്ര സേവനത്തിനെത്താന്‍ തന്നെ പ്രേരിപ്പിച്ചത് പ്രധാനമന്ത്രിയാണെന്നും അരുണ്‍ ബക്ഷി പറഞ്ഞു.
ഉറക്കം പോലും വെടിഞ്ഞ് രാഷ്ട്ര സേവനം നടത്തുന്ന പ്രധാനമന്ത്രിയെ എങ്ങനെ സംശയിക്കാന്‍ സാധിക്കുമെന്ന് അരുണ്‍ ബക്ഷി പറഞ്ഞു. പഞ്ചാബി ഭോജ്പുരി സിനിമകളിലടക്കം നൂറിലധികം ചിത്രങ്ങളില്‍ അരുണ്‍ ബക്ഷി അഭിനയിച്ചിട്ടുണ്ട്.