തരൂർ ജയിച്ചത് വ്യക്തിപ്രഭാവം കൊണ്ടുമാത്രം; കോൺഗ്രസിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ

By Web TeamFirst Published Apr 11, 2019, 9:41 PM IST
Highlights

തരൂര്‍ ഒരു ബുദ്ധി ജീവിയാണെന്നും അദ്ദേഹത്തെ കോണ്‍ഗ്രസ് സ്പോണ്‍സര്‍ ചെയ്തതാണെന്നും അഡ്വ. ജയശങ്കർ. പ്രചാരണ രംഗത്ത് സിപിഎമ്മോ ബിജെപിയോ പ്രവർത്തിക്കുന്നത് പോലെ കോൺഗ്രസ് പ്രവർത്തിക്കാറില്ലെന്നും ജയശങ്കർ.

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് തവണയും ശശി തരൂർ ജയിച്ചത് വ്യക്തിപ്രഭാവം കൊണ്ടുമാത്രമാണെന്ന് അഡ്വക്കേറ്റ് എ ജയശങ്കർ. തരൂര്‍ ഒരു ബുദ്ധി ജീവിയാണ്, അദ്ദേഹത്തെ കോണ്‍ഗ്രസ് സ്പോണ്‍സര്‍ ചെയ്തതാണ്. കോണ്‍ഗ്രസുകാര്‍ക്കും അദ്ദേഹത്തിനും പരസ്പരം പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ജയശങ്കർ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.

പ്രചാരണ രംഗത്ത് സിപിഎമ്മോ ബിജെപിയോ പ്രവർത്തിക്കുന്നത് പോലെ കോൺഗ്രസ് പ്രവർത്തിക്കാറില്ലെന്നും അത് കോൺഗ്രസിന്‍റെ പതിവ് ശീലമാണെന്നും അഡ്വ. ജയശങ്കർ പരിഹസിച്ചു. പരമ്പരാഗതമായി കോൺഗ്രസിന് വോട്ട് ചെയ്ത് ശീലിച്ചവരുടെ വോട്ടുകളാണ് എല്ലാ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെ സഹായിക്കുന്നത്. പരാജയപ്പെടുത്താന്‍ ശ്രമിച്ചാല്‍ പോലും കോണ്‍ഗ്രസ് ചിലപ്പോള്‍ ജയിക്കും. ഒരു പ്രചാരണവും നടത്താതെ തന്നെ തെരഞ്ഞെടുപ്പ് ജയിച്ച ചരിത്രവും കോൺഗ്രസിനുണ്ടെന്നും ജയശങ്കർ പറഞ്ഞു.

എം എ ചന്ദ്രശേഖരന്‍റെ വിജയമാണ് ഇതിന് ഉദാഹരണം. ചന്ദ്രശേഖരന് വേണ്ടി ഒരു അഭ്യര്‍ത്ഥന പോലും നടത്താകെ ചന്ദ്രശേഖരന്‍ ജയിക്കുകയായിരുന്നു എന്ന് ജയശങ്കർ പറഞ്ഞു.  2009 ൽ കോഴിക്കോട് മത്സരിച്ച എംകെ രാഘവനെ സ്ഥാനാര്‍ത്ഥി ആയപ്പോള്‍ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിന് എതിരെ പ്രവര്‍ത്തിച്ചു. എന്നിട്ടും അദ്ദേഹം ജയിച്ചു. മുസീം ലീഗാണ് കോണ്‍ഗ്രസുകാരെക്കാള്‍ ആവേശത്തോടെ മലബാറില്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ പ്രവര്‍ത്തനമാണ് മലബാറില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് എന്നും ജയശങ്കർ പറഞ്ഞു. 

click me!