'മുസ്ലീം വോട്ട്' പ്രസ്താവന: മായാവതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്

By Web TeamFirst Published Apr 11, 2019, 9:03 PM IST
Highlights

മുസ്ലീങ്ങൾ മഹാസഖ്യത്തിന്ന് വോട്ട് നൽകണമെന്ന പ്രസ്താവനയ്ക്ക് എതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നൽകിയത്. നാളെ വിശദീകരണം നല്കണമെന്ന് നിർദ്ദേശം.

ലഖ്നൗ: ബ​ഹു​ജ​ൻ സമാ​ജ്​ പാ​ർ​ട്ടി അ​ധ്യ​ക്ഷ മാ​യാ​വ​തി​ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. മുസ്ലീങ്ങൾ മഹാസഖ്യത്തിന്ന് വോട്ട് നൽകണമെന്ന പ്രസ്താവനയ്ക്ക് എതിരെയാണ് നോട്ടീസ് നൽകിയത്. നാളെ വിശദീകരണം നല്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശം.

കഴിഞ്ഞ ദിവസം സഹരണ്‍പൂരില്‍ നടന്ന എസ്പി- ബിഎസ്പി സംയുക്ത റാലിയിലാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കരുതെന്ന് മുസ്ലീങ്ങളോട് മായാവതി ആഹ്വാനം ചെയ്തത്. കോണ്‍ഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താനാവില്ലെന്നും മഹാസഖ്യത്തിന് മാത്രമേ അതിന് കഴിയൂ എന്നും മായാവതി പറഞ്ഞിരുന്നു. നേരത്തെ മോദിയുടെ സേന എന്ന് സൈന്യത്തെ വിശേഷിപ്പിച്ചതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിരുന്നു.

 

click me!