ആ പെട്ടിയിലെന്ത്? 210 കോടി സംഭാവന എവിടുന്ന് ലഭിച്ചു? ബിജെപിക്കെതിരെ കോൺഗ്രസ്

Published : Apr 14, 2019, 01:07 PM ISTUpdated : Apr 14, 2019, 08:14 PM IST
ആ പെട്ടിയിലെന്ത്? 210  കോടി സംഭാവന എവിടുന്ന് ലഭിച്ചു? ബിജെപിക്കെതിരെ കോൺഗ്രസ്

Synopsis

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിൽ മോദി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ആനന്ദ് ശർമ്മ ചോദിച്ചു.  

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് എഐസിസി വക്താവ് ആനന്ദ് ശർമ്മ. അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയം മൂലമാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ അധികാരമുപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നതെന്നും ആനന്ദ് ശർമ്മ ദില്ലിയിൽ പറഞ്ഞു.

ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ച 210 കോടി രൂപയുടെ  ഉറവിടം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ആനന്ദ് ശർമ്മ, റഫാൽ ഇടപാടിൽ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിൽ മോദി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും ചോദിച്ചു.

കർണാടകയിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റിൽ നിന്നും സ്വകാര്യ വാഹനത്തിലേക്ക് മാറ്റിയ പെട്ടിയിൽ  എന്താണെന്ന് ജനങ്ങൾക്ക് അറിയണമെന്നും ആനന്ദ് ശർമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?