കുമ്മനം ഹൈന്ദവ ധ്രുവീകരണം നടത്തുന്നു, ശ്രീധരന്‍പിള്ള മാപ്പ് പറയണം; ആഞ്ഞടിച്ച് മുല്ലപ്പള്ളി

Published : Apr 14, 2019, 12:58 PM ISTUpdated : Apr 14, 2019, 02:02 PM IST
കുമ്മനം ഹൈന്ദവ ധ്രുവീകരണം നടത്തുന്നു, ശ്രീധരന്‍പിള്ള മാപ്പ് പറയണം; ആഞ്ഞടിച്ച് മുല്ലപ്പള്ളി

Synopsis

വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് മുസ്ലീങ്ങള്‍ക്കെതിരെയുള്ള ശ്രീധരൻ പിള്ളയുടെ പ്രസ്താവന. ഡിജിപി ലോക്നാഥ് ബെഹ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പ്രവർത്തിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

തിരുവനന്തപുരം: കുമ്മനത്തിനും ശ്രീധരന്‍പിള്ളയ്ക്കുമെതിരെ ആഞ്ഞടിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കുമ്മനത്തിന്‍റേത് വര്‍ഗീയതതയാണ്. വര്‍ഗീയ ധ്രുവീകരണത്തിന്‍റെ ആളാണ് കുമ്മനം. മാറാട് കലാപവും നിലയ്ക്കൽ സമരവും എടുത്തു പറഞ്ഞ മുല്ല പ്പള്ളി ഹൈന്ദവ ദ്രുവീകരണത്തിൻറെ ആളാണ് കുമ്മനമെന്നും കുറ്റപ്പെടുത്തി. 

മുസ്ലീങ്ങള്‍ക്കെതിരെ ശ്രീധരൻ പിള്ളയുടെ പ്രസ്താവന വർഗീയ ധ്രുവീകരണത്തിനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡിജിപി ലോക്നാഥ് ബെഹ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പ്രവർത്തിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂരിന്‍റെ വിജയത്തിൽ സംശയമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. താഴേ തട്ടില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. നിരീക്ഷകരെ എല്ലാ കാലത്തും എഐസിസി നിയോഗിക്കാറുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?