മുലായത്തിന്‍റെ മണ്ഡലത്തില്‍ അഖിലേഷ് മത്സരിക്കും; സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

By Web TeamFirst Published Mar 24, 2019, 2:49 PM IST
Highlights

2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ കനൗജില്‍ നിന്ന് മത്സരിച്ച് ജയിച്ച അഖിലേഷ് 2012ല്‍ യു പി മുഖ്യമന്ത്രിയായതോടെ കനൗജ് എം പി സ്ഥാനം  രാജിവെക്കുകയായിരുന്നു. പകരം ഭാര്യ ഡിംപിള്‍ യാദവാണ് ഇത്തവണ കനൗജില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി.

ലഖ്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി അഖിലേഷ് യാദവ് അസംഗഢില്‍ മത്സരിക്കും. മുലായം സിങ്ങ് യാദവാണ് നിലവില്‍ അസംഗഢ് എംപി. നാല്‍പ്പത് പേരുടെ സ്ഥാനാര്‍ഥി പട്ടികയാണ് സമാജ് വാദി പാര്‍ട്ടി പുറത്തുവിട്ടിരിക്കുന്നത്. മുതിര്‍ന്ന എസ് പി നേതാവ് അസംഖാന്‍ രാംപുറില്‍ നിന്ന് ജനവിധി തേടും. അതേസമയം മുലായം സിങ് യാദവിന്റെ പേര് ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മേന്‍പുരിയില്‍ നിന്നാകും മുലായം മത്സരിക്കുകയെന്നാണ് സൂചന. 

ഇതാദ്യമായാണ് അഖിലേഷ് യാദവ് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്നും ജനവിധി തേടുന്നത്.  2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ കനൗജില്‍ നിന്ന് മത്സരിച്ച് ജയിച്ച അഖിലേഷ് 2012ല്‍ യു പി മുഖ്യമന്ത്രിയായതോടെ കനൗജ് എം പി സ്ഥാനം  രാജിവെക്കുകയായിരുന്നു. പകരം ഭാര്യ ഡിംപിള്‍ യാദവാണ് ഇത്തവണ കനൗജില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോള്‍ അസംഗഢില്‍ 63,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുലായം സിങ് യാദവ് ജയിച്ചത്. 

 ഡിംപിള്‍ യാദവിന് പുറമെ  നടി ജയാ ബച്ചനും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ജയാ ബച്ചന്‍ സംസാദില്‍ നിന്ന് ജനവിധി തേടും. 

Samajwadi Party releases its list of star campaigners; Akhilesh Yadav, Ram Gopal Yadav, Azam Khan, Dimple Yadav and Jaya Bachchan included in the list; Mulayam Singh Yadav's name not there. pic.twitter.com/QUZYpoC6ce

— ANI UP (@ANINewsUP)
click me!