വോട്ട് ചെയ്യാൻ ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഇവ

By Web TeamFirst Published Apr 23, 2019, 7:45 AM IST
Highlights

പോളിങ് ബൂത്തിലേക്ക് പോകുന്ന വോട്ടർമാർ ഈ 11 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും കൈയ്യിൽ കരുതിയാൽ മതി

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ മുതൽ ശക്തമായ പോളിങാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തും കാണുന്നത്. അനിഷ്ട സംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

അതേസമയം വോട്ട് ചെയ്യാൻ പോകുന്ന വോട്ടർമാർ കൈയ്യിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകൾ ഏതെങ്കിലും കരുതണം. വോട്ട് ചെയ്യാൻ പോകുന്നവർ കൈയ്യിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡ് കരുതണം. ഇവ ഇല്ലാത്ത പക്ഷം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് വോട്ട് നിഷേധിക്കാനുള്ള അവകാശം ഉണ്ട്.

ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകൾ ഇവ

  • പാസ്പോർട്ട്
  • ഡ്രൈവിങ് ലൈസൻസ്
  • തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡ്
  • സർക്കാർ ഓഫീസുകളിലെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
  • ബാങ്കിൽ നിന്നോ പോസ്റ്റ് ഓഫീസിൽ നിന്നോ ലഭിച്ച ഫോട്ടോ പതിച്ച പാസ് ബുക്
  • പാൻ കാർഡ്
  • ജനസംഖ്യാ രജിസ്റ്റർ നിർദ്ദേശിക്കുന്ന പ്രകാരം രജിസ്ട്രാർ ജനറൽ അനുവദിച്ച തിരിച്ചറിയൽ കാർഡ്
  • മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ്
  • തൊഴിൽ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇൻഷുറൻസ് കാർഡ്
  • ഫോട്ടോ പതിച്ച പെൻഷൻ കാർഡ്
  • എംപിമാർക്കും എംഎൽഎമാർക്കും അനുവദിച്ച തിരിച്ചറിയൽ കാർഡ്
  • ആധാർ കാർഡ്
click me!