മോദി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യും, രാഹുലോ; പരിഹാസവുമായി അമിത്‌ ഷാ

Published : Apr 27, 2019, 07:46 PM ISTUpdated : Apr 27, 2019, 07:58 PM IST
മോദി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യും, രാഹുലോ; പരിഹാസവുമായി അമിത്‌ ഷാ

Synopsis

പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ രാഹുല്‍ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ എന്ന കണക്കിന്‌ വിദേശ യാത്രകള്‍ നടത്തുന്നു എന്നാണ്‌ അമിത്‌ ഷാ പരിഹസിച്ചത്‌.

പലാമു: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകളെ പരിഹസിച്ച്‌ ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ രാഹുല്‍ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ എന്ന കണക്കിന്‌ വിദേശ യാത്രകള്‍ നടത്തുന്നു എന്നാണ്‌ അമിത്‌ ഷാ പരിഹസിച്ചത്‌.

"കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ മോദിക്കൊപ്പം ജോലി ചെയ്യുന്നു. ഒരു ദിവസം പോലും അദ്ദേഹം ജോലിയില്‍ നിന്ന്‌ അവധി എടുക്കാറില്ല. അതേസമയം, നിങ്ങളുടെ രാഹുല്‍ ബാബ ഓരോ രണ്ടോ മൂന്നോ മാസം കൂടുമ്പോഴും വിദേശരാജ്യങ്ങളില്‍ അവധി ആഘോഷിക്കാന്‍ പോകുന്നു. അതും പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും സ്വന്തം അമ്മയെപ്പോലും ആശങ്കപ്പെടുത്തിക്കൊണ്ട്‌." ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ്‌ റാലിയില്‍ അമിത്‌ ഷാ പറഞ്ഞു.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?