
കൊല്‍ക്കത്ത: മമതാ ബാനർജിയുടെ ഭരണം ബംഗാളിലെ സംസ്കാരത്തെ തകർത്തുവെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിനും പശ്ചിമബംഗാളിലും ഏറെ പ്രാധാന്യമുള്ളതാണ്. മമതയുടെ ഭരണത്തിൽ നിന്ന് പശ്ചിമബംഗാൾ ജനത മുക്തി നേടണമെന്നും അമിത് ഷാ ആലിപ്പൂർദ്വാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
രാജ്യത്തിന്‍റെ അതിര്‍ത്തി കാക്കാന്‍ നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞിരുന്നു. കോൺഗ്രസിനോ രാഹുൽ ഗാന്ധിക്കോ അതിന് സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. അസമിലെ കാലിയബോറിൽ സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.