കെ സുരേന്ദ്രന്‍ വീട്ടിലെത്തി കണ്ടു; പത്തനംതിട്ടയിൽ ബിജെപിക്ക് പിന്തുണയെന്ന് പി സി ജോർജ്

Published : Mar 29, 2019, 03:44 PM ISTUpdated : Mar 29, 2019, 04:00 PM IST
കെ സുരേന്ദ്രന്‍ വീട്ടിലെത്തി കണ്ടു; പത്തനംതിട്ടയിൽ ബിജെപിക്ക് പിന്തുണയെന്ന് പി സി ജോർജ്

Synopsis

പത്തനംതിട്ടയിൽ ബി ജെ പി സ്ഥാനാർത്ഥി കെ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്ന് പി സി ജോർജ്. വിശ്വാസികളുടെ സംരക്ഷണം ഏറ്റെടുത്തയാൾ വിജയിക്കണമെന്നും പി സി ജോർജ്.

കോട്ടയം: പത്തനംതിട്ടയിൽ ബി ജെ പി സ്ഥാനാർത്ഥി കെ സുരേന്ദ്രന് എല്ലാ പിന്തുണയും നൽകുമെന്ന് പൂഞ്ഞാർ എംഎല്‍എ പി സി ജോർജ്. കെ സുരേന്ദ്രന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു. 

ഈരറ്റുപേട്ടയിലെ വീട്ടിലെത്തിയ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ജോര്‍ജിന്‍റെ പ്രതികരണം. വിശ്വാസികളുടെ സംരക്ഷണം ഏറ്റെടുത്തയാൾ വിജയിക്കണമെന്ന് പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. മറ്റ് മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കണമെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും പി സി ജോർജ്  കൂട്ടിച്ചേര്‍ത്തു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?