ഗഡ്ഗാവട്ട് ആശ്രമം സന്ദർശിച്ച് അമിത് ഷാ, മഹാഗഡ്ബന്ധനെതിരെ യാദവ വോട്ടുകൾ സമാഹരിക്കാൻ ബിജെപി.

By Web TeamFirst Published May 9, 2019, 9:13 PM IST
Highlights

ഗഡ്ഗാവട്ട് ആശ്രമ അധിപനായ ശാരദാനന്ദ മഹാരാജ് യാദവ സമുദായ അംഗങ്ങൾക്കിടിയിൽ പ്രബലമായ സ്വാധീനമുള്ള ആത്മീയ ആചാര്യനാണ്. എസ്പിയുടെയും ബിഎസ്പിയുടെയും പ്രധാന വോട്ട് ബാങ്കായ ബഹുജൻ വിഭാഗങ്ങളിൽ എറ്റവും പ്രധാനം യാദവ സമുദായമാണ്. 

വാരാണസി: മഹാ സഖ്യത്തെ തകർക്കാൻ ആവനാഴിയിലെ എല്ലാ ആയുധങ്ങളും പരീക്ഷിക്കുകയാണ് യുപിയിൽ ബിജെപി. എസ്പി ബിഎസ്പി കൂട്ടുകെട്ട് ഉത്തർപ്രദേശിൽ വലിയ തിരിച്ചടിയുണ്ടാക്കിയേക്കും എന്ന ആശങ്കയിൽ യാദവ വോട്ട് ബാങ്കിനെ ഒപ്പം നിർത്താൻ കരുക്കൾ നീക്കുകയാണ് ബിജെപി. ഇതിന്‍റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗഡ്ഗാവട്ട് ആശ്രമം സന്ദർശിച്ചു. 

ഗഡ്ഗാവട്ട് ആശ്രമ അധിപനായ ശാരദാനന്ദ മഹാരാജ് യാദവ സമുദായ അംഗങ്ങൾക്കിടിയിൽ പ്രബലമായ സ്വാധീനമുള്ള ആത്മീയ ആചാര്യനാണ്. എസ്പിയുടെയും ബിഎസ്പിയുടെയും പ്രധാന വോട്ട് ബാങ്കായ ബഹുജൻ വിഭാഗങ്ങളിൽ എറ്റവും പ്രധാനം യാദവ സമുദായമാണ്. 

ചിത്രങ്ങൾ കാണാം...

click me!