'ആ ഡോക്ടറേറ്റും കോപ്പിയടിച്ചതാണോ?' പി.കെ.ബിജുവിനെയും ദീപാനിശാന്തിനെയും വിമര്‍ശിച്ച് അനില്‍ അക്കര

Published : Mar 27, 2019, 09:53 AM ISTUpdated : Mar 27, 2019, 09:53 PM IST
'ആ ഡോക്ടറേറ്റും കോപ്പിയടിച്ചതാണോ?' പി.കെ.ബിജുവിനെയും ദീപാനിശാന്തിനെയും വിമര്‍ശിച്ച് അനില്‍ അക്കര

Synopsis

"എംപിയുടെ ആ ഡോക്ടറേറ്റ് കോപ്പിയടിച്ചതാണോ. അതിനുള്ള വളഞ്ഞ ബുദ്ധി പറഞ്ഞുകൊടുത്തത് ദീപാ നിശാന്ത് ആണോ"

തിരുവനന്തപുരം: ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.ബിജു ഡോക്ടറേറ്റ് നേടിയത് കോപ്പിയടിച്ചാണോ എന്ന ചോദ്യവുമായി അനില്‍ അക്കര എംഎല്‍എ രംഗത്ത്. കേരളവര്‍മ്മ കോളേജ് അധ്യാപിക ദീപാ നിശാന്തിനോട് ഈ സംശയം ചോദിച്ചുകൊണ്ട് അനില്‍ അക്കര ഫേസ്ബുക്കിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. 

കേരളത്തിലെ മികച്ച എംപിയുടെ വക്താവാണ് ദീപാ നിശാന്തെന്ന് കഴിഞ്ഞ ദിവസത്തെ ശ്രദ്ധക്ഷണിക്കലിലൂടെ മനസ്സിലായെന്ന് അനില്‍ അക്കര പരിഹസിക്കുന്നു. ആ സാഹചര്യത്തിലാണ് സംശയം ചോദിക്കുന്നത്, എംപിയുടെ ആ ഡോക്ടറേറ്റ് കോപ്പിയടിച്ചതാണോ. അതിനുള്ള വളഞ്ഞ ബുദ്ധി പറഞ്ഞുകൊടുത്തത് ദീപാ നിശാന്ത് ആണോയെന്നും അനില്‍ അക്കര ചോദിച്ചിട്ടുണ്ട്. 

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവഹേളിച്ചു എന്നാരോപിച്ച് ദീപാ നിശാന്തിനെതിരെ  അനില്‍ അക്കര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുമുണ്ട്. 

  

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?