മോദി മന്ത്രിസഭയില്‍ ഇക്കുറി ജെയ്‍റ്റ്‍ലി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്; സാധ്യത മറ്റൊരാള്‍ക്ക്

Published : May 24, 2019, 10:46 PM IST
മോദി മന്ത്രിസഭയില്‍ ഇക്കുറി ജെയ്‍റ്റ്‍ലി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്; സാധ്യത മറ്റൊരാള്‍ക്ക്

Synopsis

300-ലധികം സീറ്റുകള്‍ നേടി ഉജ്വല വിജയം നേടി ബിജെപി അധികാരം നിലനിര്‍ത്തുമ്പോഴും പുതിയ മന്ത്രിസഭയില്‍ ജെയ്റ്റ്‍ലി ഉണ്ടാകുമോ എന്ന ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു

ദില്ലി: വന്‍ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും വിജയം സ്വന്തമാക്കിയ നരേന്ദ്ര മോദി സര്‍ക്കാരില്‍ ഇത്തവണ ആരൊക്കെയാകും മന്ത്രിസ്ഥാനത്ത് എത്തുന്നതെന്ന് അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യം. മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നാണ് സൂചന. എന്നാല്‍ മോദിയുടെ വിശ്വസ്തനായ അരുണ്‍ ജെയ്റ്റ്‍ലി ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

300-ലധികം സീറ്റുകള്‍ നേടി ഉജ്വല വിജയം നേടി ബിജെപി അധികാരം നിലനിര്‍ത്തുമ്പോഴും പുതിയ മന്ത്രിസഭയില്‍ ജെയ്റ്റ്‍ലി ഉണ്ടാകുമോ എന്ന ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. 66-കാരനായ അരുണ്‍ ജെയ്റ്റ്‍ലി അനാരോഗ്യം മൂലം ഇത്തവണ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്നാണ് സൂചന. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന അദ്ദേഹം തത്ക്കാലം ചുമതലകള്‍ ഏറ്റെടുക്കില്ലെന്ന് അറിയിച്ചിരുന്നു. പ്രമേഹ സംബന്ധമായ രോഗങ്ങള്‍ മൂലം ചികിത്സയിലായിരുന്ന ജെയ്‍റ്റ്‍ലി അടുത്തിടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. 

രണ്ടാഴ്ചയോളമായി പൊതുരംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്ന അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. ജെയ്റ്റ്‍ലി വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ആരായിരിക്കും അടുത്ത ധനകാര്യമന്ത്രി എന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. പീയൂഷ് ഗോയലിനാകും ജെയ്റ്റ്‍ലിയുടെ സ്ഥാനം ലഭിക്കുക എന്നാണ് സൂചന. കഴിഞ്ഞ രണ്ടുതവണ ജെയ്റ്റ്‍ലി അസുഖബാധിതനായപ്പോഴും പകരം ചുമതല വഹിച്ചിരുന്നത് ഗോയല്‍ ആയിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?