എം ബി രാജേഷിന്റെ വീടിന് നേരെ ആക്രമണം; അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവർഷം

Published : May 24, 2019, 10:15 PM ISTUpdated : May 24, 2019, 10:48 PM IST
എം ബി രാജേഷിന്റെ വീടിന് നേരെ ആക്രമണം; അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവർഷം

Synopsis

ഷൊർണ്ണൂർ കൈലിയാട്ടെ വീടിന് നേരെ പടക്കം കത്തിച്ചെറിഞ്ഞു. അക്രമികള്‍ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവർഷം.

പാലക്കാട്: പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷിന്റെ വീടിന് നേരെ ആക്രമണം. ഷൊർണ്ണൂർ കൈലിയാട്ടെ വീടിന് നേരെ പടക്കം കത്തിച്ചെറിഞ്ഞു. ഈ സമയത്ത് രാജേഷ് വീട്ടിലുണ്ടായിരുന്നില്ല. അക്രമികള്‍ രാജേഷിന്‍റെ അച്ഛനും അമ്മയ്ക്കും നേരെ അസഭ്യവർഷം നടത്തി. കോൺഗ്രസ് വിജയാഹ്ലാദത്തിന്റെ ബാക്കിയാണ് അതിക്രമമെന്ന് എം ബി രാജേഷ് വിമര്‍ശിച്ചു.

പാലക്കാട് എം ബി രാജേഷിന് മേല്‍ അട്ടിമറി വിജയമാണ് യുഡിഎഫിന്‍റെ വി കെ ശ്രീകണ്ഠന്‍ നേടിയത്. 399274 വോട്ട് നേടിയായിരുന്നു ശ്രീകണ്ഠന്‍ സിറ്റിംഗ് എംപിയായ എം ബി രാജേഷിനെ പരാജയപ്പെടുത്തിയത്. എം ബി രാജേഷ് 387637 വോട്ടാണ് നേടിയത്. ബിജെപിയുടെ കൃഷ്ണകുമാര്‍ 218556 വോട്ട് നേടി. 11637 വോട്ടുകളുടെ ഭൂരിപക്ഷമാണ് ശ്രീകണ്ഠന് ലഭിച്ചത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?