കാറ്റ് അനുകൂലം; ദില്ലിയില്‍ മോദിക്ക് വന്‍ സ്വീകരണമൊരുങ്ങുന്നതായി സൂചന

By Web TeamFirst Published May 23, 2019, 10:54 AM IST
Highlights

ഇന്ന് വൈകീട്ടോടെ സ്വീകരണമൊരുക്കാനാണ് ബിജെപി ഒരുങ്ങുന്നതെന്നാണ് സൂചന. ഇതിനായി ഇരുപതിനായിരത്തോളം പ്രവര്‍ത്തകരോട് ദില്ലിയിലേക്കെത്താന്‍ നേതാക്കള്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്
 

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായി വരുന്നതിനിടെ നരേന്ദ്ര മോദിക്ക് പാര്‍ട്ടി ആസ്ഥാനത്ത് വന്‍ സ്വീകരണമൊരുക്കാന്‍ തയ്യാറെടുപ്പുകളെന്ന് സൂചന. ഇന്ന് വൈകീട്ടോടെ സ്വീകരണമൊരുക്കാനാണ് ബിജെപി ഒരുങ്ങുന്നതെന്നാണ് സൂചന. 

ഇതിനായി ഇരുപതിനായിരത്തോളം പ്രവര്‍ത്തകരോട് ദില്ലിയിലേക്കെത്താന്‍ നേതാക്കള്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 25ന് വിജയിക്കുന്ന എല്ലാ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും ദില്ലിയിലെത്തണമെന്നും നേതാക്കള്‍ അറിയിച്ചതായാണ് സൂചന. 

എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവയ്ക്കും വിധത്തിലാണ് നിലവില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് എന്‍ഡിഎ വ്യക്തമായ ലീഡാണ് നിലനിര്‍ത്തുന്നത്. ആകെയുള്ള 542 സീറ്റുകളില്‍ 338 സീറ്റുകളിലും എന്‍ഡിഎ ആണ് മുന്നിട്ടുനില്‍ക്കുന്നത്. ഇതില്‍ 291 സീറ്റുകളിലും ബിജെപി ഒറ്റയ്ക്കാണ് ലീഡ് ചെയ്യുന്നത്. 

click me!