മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് നിയമസഭകൾ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താൻ ബിജെപിയിൽ ആലോചന

By Web TeamFirst Published Mar 7, 2019, 7:18 PM IST
Highlights

മഹാരാഷ്ട്ര,‍‍ജാർഖണ്ഡ്‌, ഹരിയാന എന്നീ സംസ്ഥാന നിയമസഭകളുടെ കാലാവധിയും ഈ വർഷം തീരും. ഈ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് വേണോ എന്ന ആലോചന ബിജെപി തുടങ്ങിയെന്ന സൂചനകളാണ് ഇന്ന് പുറത്തു വന്നത്.

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താൻ ബിജെപിയിൽ ആലോചന. ലോക്സഭാ തെരഞ്ഞെടുപ്പ്  ഉടൻ പ്രഖ്യാപിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുമ്പോഴാണ് ബിജെപിയുടെ നീക്കം.

ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ലോക്സഭയ്ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുണ്ടാകും. ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടത്തണം എന്നാണ് എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നിലപാട്. മഹാരാഷ്ട്ര, ജാർഖണ്ഡ്‌, ഹരിയാന എന്നീ സംസ്ഥാന നിയമസഭകളുടെ കാലാവധിയും ഈ വർഷം തീരും. ഈ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് വേണോ എന്ന ആലോചന ബിജെപി തുടങ്ങിയെന്ന സൂചനകളാണ് ഇന്ന് പുറത്തു വന്നത്.

ഇക്കാര്യത്തിൽ നാളെ രാഷ്ട്രീയ തീരുമാനം ഉണ്ടായേക്കും. പുൽവാമ ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യമാണ് ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടത്താനുള്ള ആത്മവിശ്വാസം നൽകുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സമ്പൂർണ്ണ യോഗം നാളെയോ മറ്റന്നാളോ ദില്ലിയിൽ ചേരുമെന്നാണ് സൂചന. ശനിയാഴ്ചയോ തിങ്കളാഴ്ചയോ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

click me!