കത്തുന്ന വെയില്‍ കൊള്ളാന്‍ വയ്യ; മമതയുടെ അനന്തരവന്‍ ചെയ്തത്

Published : Apr 27, 2019, 10:16 PM IST
കത്തുന്ന വെയില്‍ കൊള്ളാന്‍ വയ്യ; മമതയുടെ അനന്തരവന്‍ ചെയ്തത്

Synopsis

അഭിഷേക് ബാനര്‍ജി തുറന്ന ജീപ്പില്‍ തന്‍റെ അണികള്‍ക്കൊപ്പം പ്രചാരണം നടത്തുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. എന്നാല്‍, സൂക്ഷിച്ച് നോക്കിയാല്‍ ഒരു സംഭവം മനസിലാകും

കൊല്‍ക്കത്ത: കാലാവസ്ഥ എങ്ങനെ മാറിയാലും തെരഞ്ഞെടുപ്പിന്‍റെ ചൂടില്‍ എല്ലാ മറന്നുള്ള പ്രചാരണം നടത്തുകയാണ് എല്ലാ പാര്‍ട്ടികളും. വെയിലും മഴയുമെല്ലാം സഹിച്ച് ജനമനസില്‍ ഇടം നേടുകയാണ് സ്ഥാനാര്‍ത്ഥികളുടെയെല്ലാം ലക്ഷ്യം. പക്ഷേ, കടുത്ത വെയിലില്‍ പല സ്ഥാനാര്‍ത്ഥികളും വാടി തളരുകയാണ്.

എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി വെയില്‍ കൊണ്ടുള്ള പ്രചാരണം ഒഴിവാക്കാനായി ഒരു തന്ത്രം കണ്ടെത്തി. ഇപ്പോള്‍ അഭിഷേക് ബാനര്‍ജി തുറന്ന ജീപ്പില്‍ തന്‍റെ അണികള്‍ക്കൊപ്പം പ്രചാരണം നടത്തുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

എന്നാല്‍, സൂക്ഷിച്ച് നോക്കിയാല്‍ ഒരു സംഭവം മനസിലാകും. അഭിഷേക് തന്നെയാണോ ഇതെന്ന് സംശയിക്കേണ്ട, യഥാര്‍ഥ സ്ഥാനാര്‍ത്ഥി അല്ല അഭിഷേകിന്‍റെ പ്രതിമ ആണെന്ന് മാത്രം. കെെകൂപ്പി കഴുത്തില്‍ മാല ഒക്കെ അണിഞ്ഞാണ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിമ നില്‍ക്കുന്നത്. വെയിലിലേല്‍ക്കാതെ പ്രചാരണം നടത്തുന്ന അഭിഷേകിനെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?