ബിജെപി റാലിക്കിടെ പ്രവര്‍ത്തകര്‍ക്ക്‌ ഭക്ഷണം നല്‌കാന്‍ പൊലീസ്‌ വാഹനവും; സംഭവം വിവാദത്തില്‍

By Web TeamFirst Published Apr 27, 2019, 10:10 PM IST
Highlights

ബിജെപി ദേശീയ സെക്രട്ടറി റാം മാധവ്‌ പങ്കെടുത്ത റാലിയ്‌ക്കിടെയായിരുന്നു പൊലീസ്‌ വാഹനത്തില്‍ നിന്ന്‌ ഭക്ഷണവും വെള്ളവും പ്രവര്‍ത്തകര്‍ക്ക്‌ വിതരണം ചെയ്‌തത്‌.

ശ്രീനഗര്‍: പൊലീസിന്റെ കവചിതവാഹനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ ഭക്ഷണവും വെള്ളവും വിതരണം ചെയ്‌ത സംഭവം വിവാദത്തില്‍. തെക്കന്‍കശ്‌മീരിലെ അനന്ത്‌നാഗ്‌ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്‌ പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയായിരുന്നു.

ബിജെപി ദേശീയ സെക്രട്ടറി റാം മാധവ്‌ പങ്കെടുത്ത റാലിയ്‌ക്കിടെയായിരുന്നു പൊലീസ്‌ വാഹനത്തില്‍ നിന്ന്‌ ഭക്ഷണവും വെള്ളവും പ്രവര്‍ത്തകര്‍ക്ക്‌ വിതരണം ചെയ്‌തത്‌. രാഷ്ട്രീയനേതാക്കള്‍ക്ക്‌ സുരക്ഷ ഒരുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക്‌ സഞ്ചരിക്കാനുള്ള വാഹനമാണിതെന്ന്‌ ജമ്മുകശ്‌മീര്‍ പൊലീസ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. വാഹനം ദുരുപയോഗം ചെയ്‌തതാണെന്നും പൊലീസ്‌ വൃത്തങ്ങള്‍ പറയുന്നു.

സംഭവം നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വാഹനത്തിലുണ്ടായിരുന്നില്ലെന്നും ഡ്രൈവര്‍ മാത്രമാണ്‌ അതിലുണ്ടായിരുന്നതെന്നുമാണ്‌ വിവരം. സംഭവത്തില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ടെന്നും പൊലീസ്‌ അറിയിച്ചു.

And why exactly is distributing food packets at a workers meeting chaired by in pic.twitter.com/k8KHe0qm80

— Azaan Javaid (@AzaanJavaid)
click me!