ഉറക്കം കുറവായതുകൊണ്ട്‌ മോദിയുടെ സമനില തെറ്റിയിരിക്കുകയാണ്‌; ഭൂപേഷ്‌ സിംഗ്‌ ബാഘല്‍

Published : May 07, 2019, 09:59 AM ISTUpdated : May 07, 2019, 10:01 AM IST
ഉറക്കം കുറവായതുകൊണ്ട്‌ മോദിയുടെ സമനില തെറ്റിയിരിക്കുകയാണ്‌; ഭൂപേഷ്‌ സിംഗ്‌  ബാഘല്‍

Synopsis

"അദ്ദേഹം തന്നെ പറയുന്നു താന്‍ മൂന്നോ നാലോ മണിക്കൂറേ ഉറങ്ങുന്നുള്ളെന്ന്‌. ആവശ്യത്തിന്‌ ഉറങ്ങാത്തവര്‍ക്ക്‌ മനസ്സിന്റെ സമനില തെറ്റാനുള്ള സാധ്യത കൂടുതലാണ്‌."

റായ്‌പൂര്‌: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ സമനില തെറ്റിയിരിക്കുകയാണെന്ന്‌ ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ ഭൂപേഷ്‌ സിംഗ്‌  ബാഘല്‍. മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിക്കെതിരായ മോദിയുടെ വിവാദപരാമര്‍ശത്തെക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു ബാഘല്‍.

രാജീവ്‌ ഗാന്ധി ജി മരിച്ചിട്ട്‌ വര്‍ഷങ്ങള്‍ കുറേയായി. അദ്ദേഹത്തെക്കുറിച്ച്‌ തെരഞ്ഞെടുപ്പ്‌ സമയത്തുള്ള വിവാദപരാമര്‍ശം തെളിയിക്കുന്നത്‌ മോദിജിക്ക്‌ സമനില തെറ്റിയിരിക്കുകയാണ്‌ എന്നതാണ്‌. അദ്ദേഹത്തിന്‌ വൈദ്യചികിത്സ നല്‍കണം. അദ്ദേഹം തന്നെ പറയുന്നു താന്‍ മൂന്നോ നാലോ മണിക്കൂറേ ഉറങ്ങുന്നുള്ളെന്ന്‌. ആവശ്യത്തിന്‌ ഉറങ്ങാത്തവര്‍ക്ക്‌ മനസ്സിന്റെ സമനില തെറ്റാനുള്ള സാധ്യത കൂടുതലാണ്‌. ബാഘല്‍ പറഞ്ഞു.

രാജീവ്‌ ഗാന്ധി അഴിമതിക്കാരനായാണ്‌ മരിച്ചതെന്ന മോദിയുടെ പരാമര്‍ശമാണ്‌ വിവാദമായത്‌.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?