ഒഡീഷയുടെ പ്രത്യേക പദവി; ബിജെപിക്കെതിരെ പൊലീസിൽ പരാതി നൽകാനൊരുങ്ങി ബിജെഡി

By Web TeamFirst Published Apr 8, 2019, 5:09 PM IST
Highlights

ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഒഡ‍ീഷയുടെ പ്രത്യേക പദവിയെക്കുറിച്ച് പരാമർശിക്കാത്തത് നിരാശാജനകമാണെന്ന് ബിജെഡി പരാതിയിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കുന്നു. 

ഒഡീഷ: പ്രത്യേക പദവി വാ​ഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് കാണിച്ച് ബിജെപിയ്ക്കെതിരെ പൊലീസിൽ പരാതിപ്പെടാനൊരുങ്ങി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. നാലരക്കോടി ജനങ്ങളെ ബിജെപി വഞ്ചിച്ചുവെന്ന് ബിജു ജനതാദൾ പാർട്ടി ആരോപിക്കുന്നു. ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഒഡ‍ീഷയുടെ പ്രത്യേക പദവിയെക്കുറിച്ച് പരാമർശിക്കാത്തത് നിരാശാജനകമാണെന്ന് ബിജെഡി പരാതിയിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കുന്നു. 

2019 ലെ തെരഞ്ഞെടുപ്പ് പത്രികയാണ് ബിജെപി ഇപ്പോൾ‌ പുറത്തിറക്കിയിരിക്കുന്നത്. 2014 ല‍െ തെരഞ്ഞെടുപ്പ് പത്രികയിൽ നിറയെ കള്ളങ്ങളായിരുന്നു. അതിലും വലിയ കള്ളങ്ങളും അബദ്ധങ്ങളും പറഞ്ഞുകൊണ്ടാണ് 2019 ലെ പത്രികയുമായി ബിജെപി എത്തിയിരിക്കുന്നത്. ബിജെഡി പറയുന്നു. ഒഡീഷയ്ക്ക് പ്രത്യേക പദവി അനുവദിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി മോദിയോട് നവീൻ പട്നായിക്  കഴി‍ഞ്ഞ ജനുവരിയിൽ ആവശ്യപ്പെട്ടിരുന്നു. ഒഡീഷയ്ക്ക് വാ​ഗ്ദാനം ചെയ്ത പ്രത്യേക പദവി എവിടെ എന്നാണ് ബിജെ‍‍‍ഡിയുടെ ചോദ്യം. 2019 ലെ പത്രികയിൽ എങ്ങനെയാണ് അത് നഷ്ടപ്പെട്ടതെന്നും ബിജെ‍ഡി ചോദിക്കുന്നു. നാല് ഘട്ടങ്ങളിലായിട്ടാണ് ഒഡീഷയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

click me!