
തൃശൂർ:തൃശൂരിൽ പരാജയ ഭീതി മൂലം സിപിഎം അക്രമം അഴിച്ചു വിടുന്നുവെന്ന് ബിജെപി. തൃശൂരിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പരാജയം ഉറപ്പിച്ചതോടെ സിപിഎം വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു.
സുരേഷ് ഗോപി നടത്താത്ത പ്രസംഗത്തിനെതിരെ പരാതിയില്ലാതിരുന്നിട്ടും ജില്ലാ ഭരണകൂടം നടപടിയെടുത്തു. എന്നാൽ അതേ ജില്ലാ ഭരണകൂടം സിപിഎം അഴിച്ചുവിടുന്ന അക്രമങ്ങൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി.
കേരളത്തിൽ സമാധാനപരമായ തെരഞ്ഞെടുപ്പിനായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തൃശൂരിലെ വിവിധ ഭാഗങ്ങളിലായി എൻഡിഎ സ്ഥാനാത്ഥി സുരേഷ്ഗോപിയുടെ പ്രചാരണ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു